സ്വര്ണ മൂര്ഖനെ വാവ സുരേഷ് പിടികൂടി

0

തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം വീട്ടില്‍ നിന്നാണ് വാവ സുരേഷ് സ്വര്‍ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ സ്വര്‍ണ നിറമുള്ള മൂര്‍ഖനെ കാണാറുളളൂ. പാമ്പുകളുടെ കൂട്ടുകാരന്‍ സ്വര്‍ണ മൂര്‍ഖനെ പിടികൂടിയ വാര്‍ത്ത മാധ്യമങ്ങളിലും എത്തി. വാവ സുരേഷിന് മുന്നില്‍ കീഴടങ്ങിയത് ‘സ്വര്‍ണ മൂര്‍ഖന്‍’. ആറ്റിങ്ങലിലെ കീഴാറ്റിങ്ങലില്‍ അപ്പുക്കുട്ടന്‍ നായരുടെ വീട്ടില്‍ നിന്നാണ് സുരേഷിനെ തേടി കഴിഞ്ഞ ദിവസം ഫോണ്‍വിളി എത്തിയത്. വളര്‍ത്തു നായയുടെ കുര കേട്ട് ഉറക്കമുണര്‍ന്ന വീട്ടുകാരാണ് വ്യാഴാഴ്ച രാത്രി പാമ്പിനെ ആദ്യം കണ്ടത്. എന്നാല്‍ ആളനക്കം കേട്ട് പാമ്പ് സ്ഥലം വിട്ടു. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്ത് വീണ്ടും പാമ്പിനെ കണ്ടു. വീട്ടുകാര്‍ വിവരം വാവ സുരേഷിനെ അറിയിച്ചു.സുരേഷ് എത്തുകയും രണ്ട് മണിയ്ക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടുകയും ചെയ്തു. എട്ട് വയസ് പ്രായമുള്ള പെണ്‍പാമ്പാണ് പിടിയിലായത്. പാമ്പിനെ കണ്ടതും നാട്ടുകാരെപ്പോലെ തന്നെ സുരേഷും ഞെട്ടി. സ്വര്‍ണ നിറമുള്ള പാമ്പ്. സ്വര്‍ണനാഗത്തെ നാഗരുടെ പ്രതിരൂപമായാണ് നാട്ടുകാരില്‍ ചിലര്‍ വ്യാഖാനിച്ചത്. പാമ്പിനെ കാട്ടില്‍ വിട്ടയയ്ക്കാനാണ് വാവയുടെ തീരുമാനം.

Share.

About Author

Comments are closed.