തുമ്പിക്കൈ മുറിഞ്ഞ കാട്ടാനക്ക് ചികിത്സ തുടങ്ങി

0

തുമ്പിക്കൈക്ക് പരിക്കേറ്റ നിലയില്‍ മാമല കണ്ടത്ത് കണ്ടത്തെിയ പിടിയാനക്ക് ചികിത്സ തുടങ്ങി. ബുധനാഴ്ച രാത്രിയോടെയാണ് തുമ്പിക്കൈക്ക് മുറിവേറ്റ പിടിയാനയെ മാമലകണ്ടം കറുകപ്പിള്ളില്‍ അവറാച്ചന്‍, ജോണ്‍സണ്‍ എന്നിവരുടെ പറമ്പില്‍ കണ്ടത്. പറമ്പിലത്തെിയ ആനയുടെ അലര്‍ച്ച കേട്ട് എത്തിയ നാട്ടുകാരാണ് തുമ്പിക്കൈക്ക് പരിക്ക് കണ്ടത്തെിയത്. രാത്രി പറമ്പില്‍ തമ്പടിച്ച ആന പറമ്പിലെ മുഴുവന്‍ ഫലവൃക്ഷങ്ങളും നശിപ്പിച്ചു.ആന കാട്ടിലേക്ക് മടങ്ങാത്ത അവസ്ഥയില്‍ കുട്ടമ്പുഴ റേഞ്ച് ഓഫിസര്‍ മാത്യു കോന്നിയില്‍ നിന്നും എത്തിയ ഡോ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആനയെ പരിശോധിച്ച് ചികിത്സ നടപടികള്‍ ആരംഭിച്ചു. മഴയും ഇരുട്ട് മൂടിയ സാഹചര്യത്തില്‍ മയക്ക് വെടിവെച്ച് ആനയെ പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ തീറ്റയില്‍ മരുന്ന് നല്‍കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഏറ്മാടം തകര്‍ക്കാനുള്ള ആനയുടെ ശ്രമത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി വാക്കത്തിക്ക് വെട്ടിയതാകാം എന്ന് കരുതുന്നു. പന്നിപ്പടക്കം പൊട്ടി പരിക്കേറ്റതാണെന്ന സംസാരവുമുണ്ട്.

Share.

About Author

Comments are closed.