വീട്ടുവേലക്കാരിയെ തോക്കുചൂണ്ടി ബലാത്സംഗത്തിനിരയാക്കിയ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. ദില്ലി പോലീസില്‍ എഎസ്ഐ ആയ ജഗ്വീര് സിങ്ങിനെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രി വെസ്റ്റ് ദില്ലിയിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം. സുഹൃത്തിനൊപ്പം മദ്യപിച്ച ഉദ്യോഗസ്ഥന് പിന്നീട് തോക്കു ചൂണ്ടി വേലക്കാരിയെ വരുതിയിലാക്കുകയായിരുന്നു. വെള്ളിയാഴ്ച യുവതി പോലീസില്‍ പരാതി നല്‍കുകയും മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം സ്ഥിതീകരിക്കുകയും ചെയ്തു. വേലക്കാരിയെ തോക്കു ചൂണ്ടുന്നതും തന്റെ അടുത്തേക്ക് വലിച്ചടുപ്പിക്കുന്നതും സുഹൃത്തിന്റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചതോടെ ഉദ്യോഗസ്ഥനെതിരെ സര്‍വീസ് തലത്തില്‍ ഉടനടി നടപടിയെടുക്കുകയായിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ അന്വേഷണം നടത്തി സമയം കളയുന്നില്ലെന്നും ശക്തമായ തെളിവു ലഭിച്ചതിനാല്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയതായും ദില്ലി പോലീസ് കമ്മീഷണര്‍ ബിഎസ് ബസ്സി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനു പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശികളും സ്വദേശികളും ബലാത്സംഗത്തിനിരയാകുന്ന ദില്ലിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് തന്നെ ഇത്തരത്തില്‍ ഒരു തെറ്റ് ചെയ്തത് ഉന്നത പോലീസ് ഉദ്യോസ്ഥര്‍ക്ക് തലവേദനയായിട്ടുണ്ട്..
വീട്ടുവേലക്കാരിയെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
0
Share.