കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍. മരങ്ങാട്ടുപള്ളിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോട്ടയം മരങ്ങാട്ടുപിള്ളിയിൽ പൊലീസ് കസ്റ്റഡിയില്‍ മർദനമേറ്റ് പാറയ്ക്കൽ സിബിയാണ് മരിച്ചത്. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മരങ്ങാട്ടുപള്ളി മുന്‍ എസ്െഎ കെ. എ. ജോര്‍ജുകുട്ടിയെ, െഎജി സസ്പെന്‍ഡ് ചെയ്തു. സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കോട്ടയം തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍
0
Share.