കോട്ടയം മരങ്ങാട്ടുപിളളിയില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ അയല്‍വാസിയായ പതിനേഴുകാരനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. ജൂണ്‍ 29ന് സിബിയും അയല്‍വാസിയുമായി ഏറ്റുമുട്ടലുണ്ടായെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷമാണ് സിബിയെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വിശദീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് യുവാവ് മരിച്ചത്. പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റാണ് മരങ്ങാട്ടുപിളളി പാറയ്ക്കല്‍ സിബി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കസ്റ്റഡി മര്‍ദ്ദനമെന്ന ആരോപണം തളളിക്കളഞ്ഞ പൊലീസ് നടപടി ക്രമങ്ങളില്‍ വീഴ്ചവരുത്തിയെന്ന പേരില്‍ ഒരു സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
17കാരനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു
0
Share.