അറുപത് ദിവസത്തെ ജയില്‍ ജീവിതം എന്നെ പുതിയൊരു മനുഷ്യനാക്കി. അറിഞ്ഞോ അറിയാതെയോ നമ്മുടെ ഓരോരുത്തരുടേയുൺ ജീവിതത്തില്‍ തെറ്റുകളും കുറ്റങ്ങളും സംഭവിക്കാറുണ്ട്. ചിലത് തിരിച്ചറിയുവാന്‍ വൈകിപ്പോകാറുണ്ട്. അതിലൂടെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മള് എത്രത്തോളം വേദനിപ്പിക്കുന്നുണ്ട് എത്ര പേര് നമ്മളെ വെറുക്കപ്പെടുന്നുണ്ടാവാം. തിരിച്ചറിവ് ഉണ്ടാകുന്പോള്‍ പലതും നഷ്ടപ്പെട്ടെന്നിരിക്കാം. ഇങ്ങനെ പലതും…. ആരൊക്കെ നമ്മളെ വെറുക്കപ്പെട്ടാലും തള്ളിപ്പറഞ്ഞാലും അച്ഛനും അമ്മയും ഭാര്യയും സഹോദരങ്ങളും എന്നു പറയുന്നവര്‍ക്ക് അതിനാകില്ല. ആ ബന്ധത്തിന്റെ ആഴം ഞാന്‍ തിരിച്ചറിഞ്ഞു. ആ സ്നേഹത്തിന്റെ വ്യാപ്തി ഞാന്‍ അനുഭവിച്ചറിഞ്ഞു എന്നതാണ് സത്യം. ഇത്തരം ഒരു അനുഭവത്തിന്റെ കുറവ് എനിക്കുണ്ടായിരുന്നു. അതിന് ദൈവം തന്ന ശിക്ഷയായിട്ടാണ് കഴിഞ്ഞ അറുപതു ദിവസത്തെ ജയില്‍ വാസത്തെ ഞാന്‍ കാണുന്നത്. റിമാന്റില്‍ കഴിഞ്ഞിരുന്ന ഓരോ ദിവസവും ഓരോ പാഠങ്ങളായിരുന്നു. കടന്നു വന്ന നാള് വഴികളിലൂടെ ഒന്നു പിറകോട്ട് നടന്നുപോകാന്‍ കഴിഞ്ഞു. പിന്നിലേക്ക് പോകുന്തോറും ഞാന്‍ കടന്നു പോയത് ഇത്രയും കാലം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ ആയിരുന്നോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ആ വഴിയില്‍ ഇനിയും ബാക്കി.
ഞാന്‍ ജയിലില്‍ പോകുന്നതിന് മുന്‍പ് അഭിനയിച്ചുകൊണ്ടിരുന്ന വിശ്വാസമല്ലേ അതല്ലേ എല്ലാം എന്ന സിനിമ മുടങ്ങി. ഞാന്‍ കാരണം എത്രപേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. എത്രപേരുടെ സ്വപ്നങ്ങള്‍ പൊലിഞ്ഞൊടുങ്ങി. അവര്‍ക്ക് എന്നെ ഒഴിവാക്കി സിനിമയ ചെയ്യാന്‍ കഴിയാത്തൊരു അവസ്ഥ. അവര്‍ എന്നെ ജയിലില്‍ വന്നു കണ്ടിയിരുന്നു. എന്നെ ഒത്തിരി ആശ്വസിപ്പിച്ചു. ഞാന്‍ തിരിച്ചും…. ഉത്തരം കിട്ടാത്ത ഒരു ചോദ്യത്തിന് മുന്നില്‍ തലകുന്പിട്ടു നില്‍ക്കുന്പോഴും എവിടെ നിന്നോ ലഭിച്ച ആശ്വാസ വാക്കുകള്‍ പറഞ്ഞ് ഞാന്‍ അവരെയും സന്തോഷത്തോടെ യാത്രയാക്കി. ഇനി എന്നാണ് എനിക്ക് ഈ തടവറയില്‍ നിന്നൊരു മോചനം….
വക്കീല്‍ മുഖേന ജാമ്യത്തിന് ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ കോടതി അനുവദിക്കണ്ടേ….. പല സുഹൃത്തുക്കളും എന്നെ ജയിലില്‍ വന്ന് കണ്ടിട്ടുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങളും സംശയങ്ങളും ഒന്നിനും മറുപടി പറയാതിരുന്നിട്ടില്ല. കേസ് കോടതിയില്‍ അല്ലേ… അവിടെ എന്റെ എല്ലാ കാര്യങ്ങളും തുറന്ന് പറയാമല്ലോ… അതിന് ശേഷം കോടതി തീരുമാനിക്കട്ടെ ഞാന്‍ കുറ്റവാളി ആണോ അല്ലയോ എന്ന്…. അതുവരെ ഒന്നു ക്ഷമിച്ചുകൂടേ…. ഈ രണ്ടാം ജന്മം എന്നപോലെയാണ് ഷൈന്‍ ടോം ചാക്കോ എന്ന യുവസിനിമാതാരത്തിന്റെ ഓരോ വാക്കും പ്രവൃത്തിയും. അളന്ന് മുറിച്ചുള്ള വര്‍ത്തമാനം. വളരെ സൂക്ഷ്മതയോടുകൂടിയ പെരുമാറ്റം.
ജയില്‍ മോചിതനായതിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ മുടങ്ങിപ്പോയ വിശ്വാസമല്ലേ അതല്ലേ എല്ലാം എന്ന പ്രോജക്റ്റ് റീസ്റ്റാര്‍ട്ട് ചെയ്തു. പഴയതിനേക്കാളും പക്വതയോടെ കാര്യങ്ങളിലേക്ക് കടന്നു. താന്‍ ചെയ്തുകൊണ്ടിരുന്ന കഥാപാത്രത്തിന് പുതുജിവനേകിക്കൊണ്ട് സിനിമ സെറ്റ് സജീവമായി. തന്റെ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ കഥാപാത്രത്തിന് ജീവനേകിക്കൊണ്ട് ക്യാമറയ്ക്ക് മുന്നില്‍ ഷൈന്‍ ടോം ചാക്കോ.
മലയാള സിനിമാരംഗത്ത് ഒട്ടനവധി പുതിയ പ്രോജക്റ്റുകള്‍ ഷൈന്‍ ടോം ചാക്കോയ്ക്കു വേണ്ടി കാത്ത് നില്‍ക്കുകയാണ്. ആ സിനിമകളെല്ലാം ഷൈനിന് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരങ്ങളാണ്. കഴിഞ്ഞതെല്ലാം മറന്ന് പുതിയ സിനിമകളില്‍ സജീവമാവുകയാണ്.
റിപ്പോര്‍ട്ടിംഗ് – മധുകൃഷ്ണന് സിറ്റി ന്യൂസ്
ജയിലിന്റെ സീലിങ്ങിന് ഉയരമുണ്ടായിരുന്നെങ്കില്‍………… ഷൈന്‍ ടോം ചാക്കോ എന്ന നടന് ഇന്ന് ഉണ്ടാവില്ലായിരുന്നു
0
Share.