എ.ഡി.ജി.പി ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രിയെ ഗൗനിക്കാതിരുന്നത് ബോധപൂര്‍വമെങ്കില്‍ തെറ്റെന്ന് ഡി.ജി.പി. ടി.പി സെന്‍കുമാര്‍. പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. അതേസമയം ഋഷിരാജ് സിങ് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പാസിങ് ഒൗട്ട് പരേഡിന് ആഭ്യന്തരമന്ത്രി എത്തിയപ്പോള്‍ ഋഷിരാജ് സിങ് എഴുന്നേല്ക്കാതിരുന്നതാണ് വിവാദമായത്.പ്രോട്ടോകോള്‍ അനുസരിച്ച് എഴുന്നേല്ക്കണ്ടതില്ലെന്നായിരുന്നു ഋഷിരാജ് സിങ്ങിന്റ കഴിഞ്ഞദിവസത്തെ പ്രതികരണം.എന്നാല്‍ ഇതിനെ ഡി.ജി.പി സെന്‍കുമാര്‍ തള്ളി. റാങ്ക് അനുസരിച്ചല്ല നാം പലരയെും സര് എന്നു വിളിക്കുന്നതെന്നും ഡി.ജി.പി ഒാര്‍മ്മിപ്പിച്ചു.അതേസമയം, മരങ്ങാട്ടുപിള്ളിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ വൈദ്യപരിശോധന നടത്താതിരുന്നത് പൊലീസിന് പറ്റിയ ഗുരുതര പിഴവാണെന്ന് ഡി.ജി.പി. ടി.പി.സെന്‍ കുമാര്‍. ക്രൈംബ്രാഞ്ചും,മനുഷ്യാവകാശ കമ്മിഷനും, പൊലീസ് കംപ്ലെയന്‍സ് അതോറിറ്റിയും കേസ് അന്വേഷിക്കുന്നുണ്ടെന്നും സെന്‍കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ആഭ്യന്തരമന്ത്രിയെ ഋഷിരാജ് സിങ് ഗൗനിക്കാതിരുന്നത് ബോധപൂര്‍വമെങ്കില്‍ തെറ്റെന്ന് ഡിജിപി
0
Share.