സിലിണ്ടര് പൊട്ടിത്തെറിച്ച്് അമ്മയും മകളും മരിച്ചു

0

കൊച്ചിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്് അമ്മയും ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളും മരിച്ചു. ഇടപ്പള്ളി പ്രശാന്ത് നഗറിലെ ഫ്ളാറ്റില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.ആറു വര്‍ഷമായി ഇടപ്പളളിയില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശിനി വേണി ഷിബു, ആറു വയസുകാരിയായ മകന്‍ കിരണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ചു മണിയോടെ ഫ്ളാറ്റില്‍ നിന്നുയര്‍ന്ന സ്ഫോടന ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ഫ്ളാറ്റിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കട്ടിലിലും വേണിയുടെ മൃതദേഹം കുളിമുറിയിലുമാണ് കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്‍റെ ഭൂരിഭാഗവും കത്തിക്കരിഞ്ഞു. പൊലീസും ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.തുടര്‍ന്ന് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവം നടക്കുന്പോള്‍ വേണിയുെട ഭര്‍ത്താവ് ഷിബു പത്തനംതിട്ടയിലായിരുന്നു. വേണിയും ഭര്‍ത്താവും തമ്മില്‍ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പറയപ്പെടുന്നു. കുടുംബപ്രശ്നങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.എന്നാല്‍ ഇക്കാര്യ സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല.

Share.

About Author

Comments are closed.