പാലാരിവട്ടത്തെ ഷോപ്പിങ് മാളിലെ ട്രയല്റൂമില് മൊബൈല്‍ക്യാമറ വെച്ച ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. അരൂര്‍ സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്.
വസ്ത്രവ്യാപാര സ്ഥാപനത്തിലെ സെയില്സ്മാന്. ഇയാള്‍ കഴിഞ്ഞ ആഴ്ചയാണ് ഷോപ്പില്ജോലിയ്ക്കെത്തിയതെന്നും പോലീസ് പറഞ്ഞു. വസ്ത്രം ധരിച്ചുനോക്കാനെത്തിയ യുവതിയാണ് ഒളിക്യാമറ കണ്ടെത്തിയത്. അടുക്കിവച്ചിരുന്ന വസ്ത്രങ്ങള്‍ക്കിടയില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ച നിലയിലായിരുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് യുവതികള്‍ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.ജീവനക്കാരുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഉച്ച ഭക്ഷണ സമയത്താണ് ഇയാള്ട്രെയില് റൂമില്‍ മൊബൈല്‍ വെച്ചത്. തുണികള്‍ക്കിടയില്‍ മൊബൈല്‍ കണ്ടെത്തിയ ഒരു യുവതി നല്കിയ പരാതി പ്രകാരമാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. ഇയാള്‍ കഴിഞ്ഞ ആഴ്ചയാണ് ഷോപ്പില്ജോലിയ്ക്കെത്തിയതെന്നും പോലീസ് പറഞ്ഞു.
ഒളിക്യാമറ; യുവാവ് അറസ്റ്റില്‍
0
Share.