കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാണ്. പോലീസിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ല

0

തിരുവനന്തപുരം – കേരളത്തില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  കേരളത്തിലെ 14 ജില്ലകളിലും പ്രവര്‍ത്തനം സജ്ജമാക്കിയെങ്കിലും തിരുവനന്തപുരം ജില്ലയില്‍ മാത്രം ചുവടുറപ്പിക്കുവാന്‍ പറ്റുന്നില്ല.  എന്നാല്‍ പോലീസിന്‍റെ പ്രവര്‍ത്തനം അജ്ഞാതവാസത്തിലെന്ന് പൊതുവേ ആക്ഷേപം ഉണ്ട്.
സംസ്ഥാനത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെങ്കിലും, കൊലപാതകത്തിലേക്ക് തിരിയാത്തതുകൊണ്ട് ചില പ്രദേശങ്ങളില്‍ നിന്നും മാവോയിസ്റ്റുകള്‍ക്ക് പിന്‍തുണയും വര്‍ദ്ധിക്കുകയാണ്.  മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിന്‍റെ പ്രസ്താവനയും കൂടിയായപ്പോള്‍ ജനപിന്‍തുണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  കേരളത്തില്‍ ആക്രമണം നടത്തുന്നുവെങ്കിലും ജീവന് നാശം വരുത്താതെയുള്ള പ്രവര്‍ത്തനങ്ങളാണ് ഉചിതമെന്നും അവര്‍ കരുതുന്നു.  കൊലപാതകങ്ങള്‍ നടന്നാല്‍ ജനങ്ങള്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ ചെറുക്കുമെന്നും പാടെ ഈ സംഘടന കേരളത്തില്‍ നിന്നും തുടച്ചു നീക്കപ്പെടുമെന്ന ഭയം ഉള്ളതുകൊണ്ടാണ് വെറും ആക്രമണത്തില്‍ ഒതുക്കുന്നത്.
തുടക്കത്തില്‍ ചില പ്രദേശങ്ങളില്‍ റെയില്‍വേട്രാക്കില്‍ സ്റ്റീല്‍ കഷണങ്ങള്‍ വച്ച് അപകടം ഉണ്ടാക്കുവാന്‍ ശ്രമിച്ചുവെങ്കിലും നേതൃത്വം അവരെ പിന്‍തിരിപ്പിക്കുകയായിരുന്നു.  കാരണം ട്രെയിന്‍ അപകടം ഉണ്ടായാല്‍ ആള്‍നാശം ഭീമമായിരിക്കുമെന്ന് മനസ്സിലാക്കിയാണ് അങ്ങനെയുള്ള  ഉദ്യമത്തില്‍ നിന്നും പിന്‍തിരിപ്പിച്ചത്.  അതിനുശേഷമാണ് കൊച്ചിയിലും മറ്റു പ്രദേശങ്ങളിലും പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചത്.  ഇപ്പോള്‍ ലഘുലേഖകള്‍ നല്‍കിയാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്.  ഈ സംരംഭത്തിന് വളരെ ജനപിന്തുണയുണ്ടെന്ന് മാവോയിസ്റ്റുകള്‍ ശരിവയ്ക്കുന്നു.
കേരളത്തിലെ ആദിവാസികള്‍രക്ക് ലഭിക്കേണ്ട ആനുകുല്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്നതിനെതിരെയാണ് അവിടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്.  അതുപോലെ കേരളത്തിലെ അഴിമതിയിലും കൈക്കൂലിയിലും അവര്‍ വന്‍പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.  ഇതിനെതിരെ സര്‍ക്കാര്‍ ശക്തിയായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണറിയാന്‍ കഴിഞ്ഞത്.  ഓരോ പ്രദേശത്തും ഉദ്യോഗസ്ഥരെയും സാധാരണക്കാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗങ്ങള്‍ ഒരു മുടക്കവും കൂടാതെ  നടന്നുകൊണ്ടിരിക്കുകയാണ്.  ഇതിനെതിരെ പോലീസിന് യാതൊരു ചലനവും സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
പോലീസിലെ ചില ഉദ്യോഗസ്ഥന്മാരും ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെങ്കിലും ആഭ്യന്തര വകുപ്പിന്‍റെ ഇടപെടല്‍ അവരുടെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തുവാന്‍ ശ്രമിക്കുന്നില്ല.  അതേസമയൺ കേരളത്തിലെ കൈക്കൂലിയും അഴിമതിയും ജനങ്ങളെ അലട്ടുകയാണെന്നും അതിനുള്ള പോംവഴി കണ്ടുപിടിക്കണമെന്നും ആഭ്യന്തരമന്ത്രിയെ ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചുവെന്നാണ് മനസ്സിലാക്കുന്നത്.  എന്നാല്‍ ആഭ്യന്തര വകുപ്പ് മാത്രം വിചാരിച്ചാല്‍ കൈക്കൂലിയും അഴിമതിയും ഇല്ലാതാക്കുവാന്‍ പറ്റുകയില്ല.  മുഖ്യമന്ത്രിയടക്കമുള്ള സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രമേ ഒരുപരിധിവരെ  അഴിമതി നിയന്ത്രിക്കുവാന്‍ പറ്റുകയുള്ളൂ.
വയനാട്ടില്‍ മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക പോലീസ് സൺഘത്തെ നിയമിച്ചുവെങ്കിലും അവരുടെ പ്രവര്‍ത്തനം ശക്തമല്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.  കാരണം ഈ സംഘടന ആക്രമണവും കൊലപാതകവും നിര്‍ത്തിവച്ചതുകൊണ്ടാണ് പോലീസിന്‍റെ പ്രവര്‍ത്തനവും അയഞ്ഞ നിലയിലാണ്.  എന്നാല്‍ പോലീസ് ഏതു പ്രവര്‍ത്തനത്തേയും നേരിടാന്‍ സജ്ജമാണെന്ന് ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെടുന്നുവെങ്കിലുൺ അറസ്റ്റ് വൈകിപ്പിക്കുകയാണ്.  അതിന്‍റെ പേരില്‍ കേരളത്തില്‍ പോലീസ് മാവോയിസ്റ്റ് സംഘര്‍ഷം ജനജീവിതത്തെ ബാധിക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.  ഈ സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.

 

റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല

Share.

About Author

Comments are closed.