അമ്മയും മകളും മരിച്ച സംഭവം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

0

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ച സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് സിബു ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഇടപ്പളളിയിലെ ഫ്ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പാലക്കാട് കഞ്ചിക്കോട് സ്വദേശിനി വേണിയും ആറു വയസുകാരി മകള്‍ കിരണും കൊല്ലപ്പെട്ടത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് വേണിയും കുട്ടിയും ആത്മഹത്യ ചെയ്തതാണെന്ന് ശാസ്ത്രീയ പരിശോധനകളില്‍ വ്യക്തമായിരുന്നു.പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് വേണിയും ഒപ്പം താമസിച്ചിരുന്ന സിബു ജോര്‍ജും നിയമപരമായി വിവാഹിതരായിരുന്നില്ലെന്ന് കണ്ടെത്തിയത്. വേണിയുടെ മരണത്തിനു കാരണക്കാരന്‍ സിബുവാണെന്ന പരാതിയുമായി വേണിയുടെ ബന്ധുക്കളും പൊലീസിനെ സമീപിച്ചിരുന്നു.മറ്റൊരു സ്ത്രീയുമായി സിബുവിനുണ്ടായിരുന്ന ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടായിരുന്നതായും ഇതാണ് വേണിയുടെയും മകളുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നും വ്യക്തമായി. ഇതേതുടര്‍ന്നാണ് അറസ്റ്റ്. ആത്മഹത്യാപ്രേരണ കുറ്റമാണ് സിബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

Share.

About Author

Comments are closed.