ആഭ്യന്തരമന്ത്രിക്ക് അര്‍ഹമായ ആദരം നല്‍കിയില്ല എന്ന വിവാദത്തില്‍ എഡിജിപി ഋഷിരാജ് സിങ്ങിനെതിരെ ഉചിതമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എഴുന്നേല്‍ക്കാത്തതും ന്യായീകരണവും ശരിയായില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രിയെ ഗൗനിക്കാത്ത ഋഷിരാജ് സിങ്ങിന്റെ നടപടി തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ന്യായീകരിച്ചത് അതിലും വലിയ തെറ്റാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നാട്ടില്‍നിലനില്‍ക്കുന്ന കീഴ്വഴക്കങ്ങളുണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഋഷിരാജ് സിങ് ചെയ്തത് തെറ്റ് മുഖ്യമന്ത്രി
0
Share.