സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58 ആക്കാന്‍ ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ. ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറി. ശുപാര്‍ശകള്‍ 2014 ജൂലൈ ഒന്നുമുതല്‍ നടപ്പാക്കും. 2000 രൂപ മുതല്‍ 12000 രൂപ വരെ അടിസ്ഥാനശമ്പളം കൂടും. 500 മുതല്‍ 2400 രൂപ വരെയാണ് വാര്‍ഷിക ഇന്‍ക്രിമെന്റ്. 1000 രൂപ മുതല്‍ 3000 രൂപവരെയാകും വീട്ടുവാടക അലവന്‍സ്. ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് 28 വര്‍ഷമാവുമ്പോള്‍ ഡപ്യൂട്ടി ഹെഡ്മാസ്റ്റര് പദവിലഭിക്കും. വില്ലേജ് ഓഫിസര്‍ തസ്തിക ഡപ്യൂട്ടി തഹസില്ദാരുടേതിന് തുല്യമാക്കും. ഫുള്‍ പെന്ഷന് 25 വര്‍ഷം സര്‍വീസ് മതിയെന്നും ശുപാര്‍ശയുണ്ട്.
ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനും ശമ്പള വർധനയ്ക്കും ശമ്പളക്കമ്മിഷൻ ശുപാർശ
0
Share.