സര്‍ക്കാര്‍ സര്‍വീസില്‍ എല്‍.ഡി.സിയായി ഇനി ജോലിയില്‍ കയറുന്നവര്‍ക്ക് 4,208 കൂടുതല്‍ ശമ്പളം കിട്ടും . മറ്റ് ബത്തകളുടെ വര്‍ധന കൂടി കണക്കാക്കുമ്പോള്‍ ആറായിരം രൂപവരെയാണ് വര്‍ധന. ഇത്തരത്തില്‍ 27 ശമ്പള സ്കെയിലുകളില്‍ ഉള്‍പ്പടുന്നവര്‍ക്ക് കാര്യമായ വര്‍ധനയാണ് ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നത്. അതേസമയം എല്‍.ടി.സി വേണമെന്ന് ആവശ്യത്തിന്, ലീവ് സറണ്ടര്‍ ഉപേക്ഷിക്കണമെന്ന ഉപാധിയാണ് മുന്നോട്ടുവെച്ചത്.പുതുതായി സര്‍വീസില്‍ കയറുന്ന എല്‍.ഡി.ക്ലര്‍ക്കിന്റെ നിലവിലെ ശമ്പളം 16,992 രൂപയാണ് . ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച് 21,100 രൂപയാണ് ശമ്പളം. വര്‍ധന 4,208 രൂപ.
പ്രധാനപ്പെട്ട തസ്തികകളുടെ ശന്പള സ്കെയില്‍ ഈ രീതിയിലാണ് മാറുന്നത് ബ്രായ്ക്കറ്റില്‍ നിലവിലെ നിരക്ക്എല്ഡിസി (9,940-16,580) 21,100-43,600 യുഡിസി (13,210 – 22,360) 26,500 – 54,000 ലാസ്റ്റ് ഗ്രേഡ് (8,500 – 13,210) 17,000 – 35,700 സിവില്‍ പൊലീസ് ഓഫിസര്‍(10,480 – 18,300) 22,200 – 45,800 സബ്ബ് ഇന്‍സ്പെക്ടര്‍ (16,980 – 31,360) 33,900 – 45,800 എല്‍പി സ്കൂള്‍ ടീച്ചര്‍ (13,210 – 22,360) 26,500 – 54,000 യുപി സ്കൂള്‍ ടീച്ചര്‍ (13,210 – 22,360) 26,500 – 54,000 ഹൈസ്കൂള്‍ ടീച്ചര്‍ (14,620 – 25,280)29,200 – 59,400 ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (20,740 – 36,140) 41,500 – 83,000 ഗസറ്റഡ് ഒാഫിസര്‍ (18740 – 33,680) 37,500 – 75,600 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (13,900 – 24,040) 27,800 – 56,700 പുതുക്കിയ ശമ്പളം നിലവില്‍ വരുമ്പോള്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ മുതല്‍ ഗസറ്റഡ് ഒാഫീസര്‍ക്ക് വരെ ശമ്പളത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകും. 8500 രൂപമുതല്‍ 18760 വരെ കൂടും. എല്ലാ ബത്തകളും ചേര്‍ത്ത് ഏറ്റവും കുറഞ്ഞ ശന്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയും ആയിമാറുന്നവിധത്തിലാണ് ശമ്പള പരിഷ്ക്കരണ കമ്മിഷന്റെ ശുപാര്‍ശകള്‍. കേന്ദ്രസര്‍ക്കര്‍ നല്കുന്നതുപോലെ നാലുവര്‍ഷത്തിലൊരിക്കല്‍ എല്‍.ടി.സി അനുവദിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കമ്മിഷന് പക്ഷേ ലീവ് സറണ്ടര്‍ ഉപേക്ഷിക്കണമെന്ന ഉപാധി മുന്നോട്ടുവെച്ചു.