മുംബൈ രഞ്ജിതാരം ഹികെന് ഷായ്ക്ക് സസ്പെന്ഷന്

0

ഐ.പി.എല് താരത്തെ ഒത്തുകളിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് മുംബൈയുടെ രഞ്ജി ട്രോഫ്രി താരം ഹികെന് ഷായെ ബി.സി.സി.ഐ. സസ്പെന്ഡ് ചെയ്തു. തനിക്കൊപ്പം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരു ഐ.പി.എല് താരത്തെയാണ് ഹികെന് ഷാ ഒത്തുകളിക്കായി സമീപിച്ചത്. വിസമ്മതിച്ച ഐ.പി.എല് താരം ഉടനെ വിവരം ഫ്രാഞ്ചൈസി ഉടമകളെ അറിയിച്ചു. ഇവര് വിവരം ബി.സി.സി.ഐ.യുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറുകയും ചെയ്തു. ഇതിനുശേഷം നടന്ന അന്വേഷണത്തിനൊടുവിലാണ് നടപടി. ഹികെന് ഷാ ഒത്തുകളിക്കായി സമീപിച്ച താരത്തിന്റെ പേര് ബി.സി.സി.ഐ. പുറത്തുവിട്ടിട്ടില്ല..

Share.

About Author

Comments are closed.