നടി ശരണ്യ മോഹന് വിവാഹിതയാകുന്നു

0

പ്രശസ്ത തെന്നിന്ത്യന്‍ താരം ശരന്യ മോഹന്‍ വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോ. അരവിന്ദ് കൃഷ്ണന്‍ ആണു വരന്‍. സെപ്റ്റംബര്‍ ആറിന് ആലപ്പുഴയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങ് നടക്കും. വിവാഹനിശ്ചയം ഇന്നലെ കൊറ്റംകുളങ്ങരയിലെ ശരണ്യ മോഹന്റെ വീട്ടില്‍ നടന്നു.വിവാഹ നിശ്ചയ വിവരം ശരന്യ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അരവിന്ദ് കൃഷ്ണനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി ശരന്യ ഫേസ്ബുക്കിലൂടെ അറിയിച്ചു. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി അറിയിക്കുന്നതായും ശരന്യ പറഞ്ഞു. മലയാളത്തിലേക്കാള്‍ തമിഴ് സിനിമയിലാണ് ശരന്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സൂപ്പര്‍താരം വിജയ്‌ക്കൊപ്പം വേലായുധം എന്ന സിനിമയില്‍ അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാരടി നീ മോഹിനി എന്ന സിനിമയില്‍ ധനുഷിനും നയന്‍താരയ്ക്കുമൊപ്പവും അഭിനയിച്ചു.

Share.

About Author

Comments are closed.