ഭക്ഷ്യവിഷബാധയേറ്റു 12 കുട്ടികള്‍ ആശുപത്രിയില്‍ അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി

0

DSC_0483 copy DSC_0491 copyDSC_0492 copy

തിരുവനന്തപുരം – ഭക്ഷ്യവിഷബാധയേറ്റു 18 കുട്ടികളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ആരുടെയും നില ഗുരുതരമല്ല. 6 കുട്ടികളെ ഡോക്ടര്‍മാര്‍ പരിശോധിച്ചശേഷം ഹോസ്റ്റലിലേക്ക് മടക്കി അയച്ചു.തിങ്കളാഴ്ച രാവിലെ പാളയം എല്‍.എം.എസ്. ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി മിനിറ്റുകള്‍ക്കകം കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.  12 കുട്ടികള്‍ക്ക് തലകറക്കവും, ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്കൂളിലെ അദ്ധ്യാപകരാണ് ജനറല്‍ ആശുപത്രിയിലെ വിദ്യാര്‍ത്ഥികളെ ചികിത്സയ്ക്ക് എത്തിച്ചത്. 6 കുട്ടികളെ പ്രഥമശുശ്രൂഷ നല്‍കി ഹോസ്റ്റലിലേക്ക് മടക്കി അയച്ചു.  ബാക്കി കുട്ടികളെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുകയും ചെയ്തു.  ചിന്നു (12), നന്തു (12), ദേവിക (12), മാളവിക (12), അര്‍ച്ച (12), നന്ദന (12), മഞ്ജുഷ (12) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇരവുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ഹോസ്റ്റലിനെതിരെ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലില്‍ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം വൃത്തിഹീനവും, പുഴുക്കളും, മാലിന്യവും, മൂലം ദുര്‍ഗ്ഗന്ധം വമിക്കുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് മനസ്സിലാക്കിയത്. ഭക്ഷ്യവിഷബാധയുടെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ശിവന്‍കുട്ടി എം.എല്‍.എ. എന്നിവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share.

About Author

Comments are closed.