ഇവര്‍ ആരാണ്. സ്ത്രീകളുടെ രൂപവും പുരുഷന്റെ കരുത്തുമുള്ള ഇവര്‍ സ്ത്രീയോ, പുരുഷനോ, ഇവരെ ഇവനെന്നൊ, ഇവളെന്നൊ വിളിക്കാന്‍ പറ്റില്ല. ഇവര്യെന്നെ വിളിക്കാവൂ. ഇവരുടെ ജന്മം എവിടെ നിന്നാണ്. ഇരവുടെ ജീവിതത്തിലൊന്നു എത്തിനോക്കിയപ്പോള്‍ എന്റെ മനസ്സിലോടി വന്നത് മഹാഭാരതകഥയാണ്. ഇവരുടെ മാതൃത്വം അംബയുടെ പുനര്‍ജന്മമായ ശിഖണ്ഡിയില്‍ ചെന്നു നില്ക്കുന്നു. കാശി രാജാവായ ഇന്ദ്രദ്യുമ്നന്റെ മക്കളായ അംബ, അംബിക, അംബാലിക എന്ന മൂന്നു സഹോദരിമാരുടെ സ്വയംവര സമയത്ത് കുരുവംശത്തിന്റെ രാജമാതാവായ സത്യവതിയുടേയും പുത്രനായ വിചിത്രവീരനുവേണ്ടി, കുരുവംശത്തിന്റെ പിതാനമഹനായ ഭീഷ്മാചാര്യന് സ്വയംവരസഭയിലെത്തുകയും ചെയ്തു.
എന്നാല്‍ അവിടെ വച്ച് അംബയുടെ ഇഷ്ടവരനുമായി ഭീഷ്മാചാര്യന് ചില വാഗ്വാദങ്ങളിലേര്‍പ്പെടുകയും അവിടെ വെച്ചു തന്നെ ഭീഷ്മര്‍ അംബയുടെ ഇഷ്ടവരനെ വധിക്കുകയും ചെയ്തു. പിന്നീട് അംബികയേയും, അംബാലികയേയും കുരുവംശത്തിന്റെ മഹാറാണിമാരായി വാഴിക്കുകയും ചെയ്തു. എന്നാല്‍ ഇതുകണ്ട അംബ അടക്കാനാകാത്ത കലിപൂണ്ട്, എന്നെങ്കിലും ഞാന്‍ പുനര്ജന്മമെടുത്തു ഭീഷ്മാചാര്യനെ വധിക്കുപമെന്ന് ശപഥം ചെയ്യുകയും, യമുനാതീരത്തു ചിതയൊരുക്കി ആത്മാഹൂതി ചെയ്യുകയും ചെയ്തു. അതിനു ശേഷം ദ്രുപദരാജാവിന്റെ പുത്രിയായി ശിഖണ്ഡി ജന്മമെടുത്തു. ഇവരുടെ സഹോദരിയായിരുന്നു ദ്രൗപദി. പിന്നീട് മഹാഭാരത യുദ്ധത്തില്‍ സ്വന്തം ഭീഷ്മപിതാമഹനെ വധിക്കുവാന്‍ അര്ജ്ജുനന് മടികാണിക്കുകയും ചെയ്തു. കൃഷ്ണന്റെ വാക്കുകളാല്‍ ധൈര്യം സംഭരിക്കുകയും, ശിഖണ്ഡിയെ മുന്‍നിര്‍ത്തി ഭീഷ്മര്‍ക്കു നേരെ ശരം തൊടുക്കുവാനും ആവശ്യപ്പെടുകയും ഭീഷ്മരെ കൊന്നത് ശിഖണ്ഡിയാണെന്ന് എല്ലാവരും ധരിച്ചുകൊള്ളുമെന്നും പറഞ്ഞു. അങ്ങനെ അര്‍ജ്ജുനന്റെ ശരമേറ്റ് ഭീഷ്മര്‍ താഴെ വീഴുകയും ചെയ്തു. എന്നാല്‍ ശിഖണ്ഡിയെ വധിച്ത് ദ്രോണാചാര്യരുടെ പുത്രനായ അശ്വദ്ധാത്മാവാണ്. ഇത് ചുരുക്കത്തിലാണ് എഴുതിയിരിക്കുന്നത്. ഇവരുടെ ഇടയില്‍ മറ്റൊരു കഥകൂടി പ്രചരിക്കുന്നുണ്ട്.
നമ്മളെല്ലാം പൂജിക്കുന്ന അര്‍ദ്ധനാരീശ്വരന്‍ മഹേശ്വരന് എന്ന പുരുഷശക്തിയും പ്രകൃതിയെന്ന ഉമയും. ശിവനില്ലാതെ ശക്തിയില്ല. ശക്തിയില്ലാതെ ശിവനുമില്ല. പ്രകൃതിയില്ലാതെ പുരുഷനില്ല, പുരുഷനില്ലാതെ പ്രകൃതിയിലുമില്ല. അങ്ങനെ ഉമാമഹേശ്വരന് എന്ന പ്രപഞ്ചശക്തിയില്ലാതെ നമ്മളാരുമില്ല.എന്നാല്‍ ഇതൊക്കെ യാണെങ്കിലും ഇതെല്ലാം പുരാണങ്ങളില്‍ പറയുന്ന ചരിത്ര സത്യം. ഉമാമഹേശ്വരൂപത്തെ നമ്മള് പൂജിക്കുന്നു. അതേ രൂപത്തില്‍ അതായത് പുരുഷനുമല്ല സ്ത്രീയുമല്ലായെന്ന് നമ്മള് പറയുന്ന ഹിജഡകള്‍ എന്ന ശിഖണ്ഡി. ഇവര്‍ ഹിജഡകളായി ജനിക്കുന്നത് ഇവരുടെ കുറ്റാണോ നമ്മുടെ സമൂഹം ഇവരെ കാണുന്പോള്‍ മുഖം ചുളിക്കുന്നു. ഇവരെ കളിയാക്കുന്നു. ഇവരെ പരിഹസിക്കുന്ന സമയത്ത് ഇവരുടെ ഉള്ളില്‍ കടിച്ചമര്‍ത്തുന്ന ദുഖം ആരും കാണാതെ പോകുന്നു. ജനിച്ചനാള്‍ മുതല്‍ നീറി നീറി ജീവിക്കുന്ന ഇവര്‍ ഒരു ചാണ് വയറിനുവേണ്ടി എങ്ങനെ ജീവിക്കുന്നു. ഒരു പുരുഷനോ, സ്ത്രീയോ ഇവരെ വിവാഹം കഴിക്കാന്‍ തയ്യാറാകുമോ. അതുകൊണ്ട് ഇവരും പച്ചയായ മനുഷ്യരാണ്. അവര്‍ക്കുമുണ്ട് വികാരങ്ങളും, വിചാരങ്ങളും. ഇവര്‍ക്കെന്തുകൊണ്ട് ഓഫീസുകളില്‍ ജോലി നിഷേധിക്കുന്നു. എല്ലാവരേയും പോലെ ഇവര്‍ക്കും ജോലിയെടുത്തു ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇവര്‍ക്കിടയിലുള്ള സ്വവര്‍ഗ്ഗരതിയെ കുറ്റം പറയാന്‍ നമ്മളാരും അര്‍ഹരല്ല. അല്ലെങ്കില്‍ കുറ്റം പറയുന്നവര്‍ സംരക്ഷിക്കണം. അതിനു തയ്യാറാകുമോ. അരും ശിഖണ്ഡിയായി ജീവിക്കാനാഗ്രഹിക്കുന്നില്ല.
ശിഖണ്ഡിയായി പിറന്നത് അവരുടെ കുറ്റം കൊണ്ടല്ല. അവരുടെ മാതാപിതാക്കളുടെ കുറ്റമാണെന്നു പറയാനും പറ്റില്ല. പറയാതിരിക്കാനും പറ്റില്ല. കാരണം പുരുഷനില്‍ അഡ്രീനല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന സ്ത്രീ ഹോര്‍മോണിന്റെ അളവ് കൂടുന്പോള്‍ സ്ത്രീ മനസ്സുള്ള പുരുഷന് ജന്മമെടുക്കുന്നു. സ്ത്രീകളുടെ അഡ്രീനല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുന്പോള്‍ പൗരുഷമുള്ള സ്ത്രീയും ജന്മമെടുക്കുന്നു. അപ്പോള്‍ ആരാണുത്തരവാദി. ഇവര്‍ക്കു സമൂഹത്തില്‍ മാന്യമായ ഒരു സ്ഥാനവും ലഭിക്കുന്നില്ല. അതിനുത്തരവാദികള്‍ ആരാണ്b ഈ സമൂഹമല്ലേ. എങ്ങനെയിവര്‍ സ്വവര്‍ഗ്ഗ രതികളാ.ി ഇവര്‍ക്കും വേണ്ടേ ഇണചേരല്‍. അതുകൊണ്ട് ഇവര്‍ ജീവിക്കട്ടെ. അവരുടെ ലോകത്തില്‍. അരും കൈകടത്താതെ, പറ്റുമെങ്കില്‍ അവര്‍ക്കു ജീവിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുക. പറ്റുന്ന ജോലികൊടുക്കുവാന്‍ ശ്രമിക്കുക. ഇങ്ങനെ ജനിച്ചുപോയതിന്റെ പേരില്‍ ഒരു ചാണ് വയറിന് അന്നമില്ലാതെ വിശന്ന വയറും, വലഞ്ഞ ശരീരവുമായി അന്തിയുറങ്ങുന്പോള് ഇവര്‍ക്കു കൂട്ട് ഇവരുടെ കണ്ണീരുമാത്രം.
റിപ്പോര്‍ട്ട് വീണശശി