ഇന്ത്യയ്ക്കെതിരെ സിംബാബ്വെയ്ക്ക് 277 റൺസ് വിജയലക്ഷ്യം

0

ഹരാരെ ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ സിംബാബ്്വെയ്ക്ക് 277 റണ്‍സ് വിജയലക്ഷ്യം. കേദാര്‍ ജാദവും മനീഷ് പാണ്ഡെയും ചേര്‍ന്ന അഞ്ചാം വിക്കറ്റിലെ 144 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്. കേദാര്‍ കന്നി രാജ്യാന്തര സെഞ്ചുറി നേടിയപ്പോള്‍, പാണ്ഡേ അരങ്ങേറ്റ മല്‍സരത്തില്‍ അര്‍ധസെ‍ഞ്ചുറി സ്വന്തമാക്കി. കേദാര്‍ ജാദവ് പുറത്താകാതെ 105ഉം മനീഷ് പാണ്ഡെ 71ഉം റണ്‍സെടുത്തു. അവസാന പത്ത് ഓവറില്‍ 106 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഓപ്പണര്‍മാരായ  അജിങ്ക്യ രഹാനെ 15ഉം മുരളി വിജയ് 13ഉം റണ്‍സെടുത്ത് പുറത്തായി. റോബിന്‍ ഉത്തപ്പ 31ഉം മനോജ് തിവാരി പത്തും റണ്‍സെടുത്തു. പരമ്പരയിലെ ആദ്യ രണ്ടു മല്‍സരവും ജയിച്ച ഇന്ത്യ മൂന്നാം മല്‍സരവും ജയിച്ച് പരന്പര തൂത്തുവാരാനാകും ശ്രമിക്കു

Share.

About Author

Comments are closed.