സഫിയയെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കുറ്റക്കാർ

0

സഫിയ വധക്കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരെന്ന് കാസര്‍കോട് ജില്ലാ കോടതി വിധി. കെ.സി.ഹംസ, മൈമുന, എം.അബ്ദുല്ല എന്നിവരാണ് കുറ്റക്കാര്‍. രണ്ടാം പ്രതി മൊയ്തു ഹാജി, അഞ്ചാം പ്രതി പി.എന്‍. ഗോപാലകൃഷ്ണന്‍ എന്നിവരെ വെറുതെ വിട്ടു.ഗോവയിലെ പ്രമുഖ കരാറുകാരന്‍ കാസര്‍കോട് ബോവിക്കാനം മസ്തിക്കുണ്ടിലെ കെ.സി ഹംസയുടെ വീട്ടില്‍ വേലക്ക് നിന്ന കുടക് അയ്യങ്കേരി സ്വദേശി സഫിയയെന്ന പതിനാലുകാരി കൊല്ലപ്പെട്ട കേസിലാണ് ഏഴ് വര്‍ഷത്തിന് ശേഷം കോടതി വിധി പറയുന്നത്. കരാറുകാരന്‍ കെ. സി ഹംസ, ഇയാളുടെ ഭാര്യ മൈമൂന. കുട്ടിയെ വേലക്ക് എത്തിച്ച് കൊടുത്ത ഏജന്‍റ് കുടക് അയ്യങ്കേരി സ്വദേശി മൊയ്തു ഹാജി, മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച അരിക്കാടി സ്വദേശി എം അബ്ദുള്ള, കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്ന ആദൂര്‍ സ്റ്റേഷനിലെ മുന്‍ എ എസ് ഐ, പി.എന്‍. ഗോപാലകൃഷ്ണന്‍ എന്നിവരാണ് പ്രതികള്‍. 2006 ഡിസംബര്‍ 21 ന് സഫിയയെ കാണിനില്ലെന്ന് ആദൂര്‍ സ്റ്റേഷനില്‍ ഹംസ പരാതി നല്‍കുന്നതോടെയാണ് കേസ് കേസില്‍ കാര്യമായ പുരോഗതി ഉണ്ടാവാത്തിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങി. ഇതിനെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടയാണ് ദാരുണമായ കൊലപാതക വിവരം പുറത്തറിയുന്നത്. 2008 ജൂലൈ ഒന്നിന് ക്രൈംബ്രാഞ്ച് ഒന്നാം പ്രതിയായ ഹംസയെ അറസ്റ്റ് ചെയ്തു. 2006 ഡിസംബര്‍ 15ന് പാചകത്തിനിടെ സഫിയക്ക് തിളച്ചവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റെന്നും സ്വയംചികില്‍സിക്കാനുള്ള ശ്രമം വിജയിച്ചില്ല. പതിനാറാംതീയതി സഫിയയുടെ ശരീരം മൂന്നായി മുറിച്ച് അണക്കട്ട് നിര്‍മാണ് സ്ഥലത്ത് മണ്ണുമാന്തികൊണ്ട് കുഴിയെടുത്ത് മൂടുകയായിരുന്നു. മുറിക്കുന്ന സമയത്തും സഫിയക്ക് ജീവനുണ്ടായിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.ഇയാളുടെ മൊഴി പ്രകാരം ഗോവയിലെ മല്ലോര അണക്ക് നിര്‍മാണ പ്രദേശത്ത് നിന്ന് സഫിയയുടെ തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് കൂട്ടുപ്രതികളുംപിടിയിലായി. വിചാരണ സമയത്ത് സഫിയയയുടെ മാതാപിതാക്കള്‍ മൃതദേഹത്തോടപ്പം ലഭിച്ച വസ്ത്രങ്ങളും പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. ദൃസാക്ഷികളില്ലാത്ത കേസില്‍ നുണപരിശോധനയും സൂപ്പര്‍ ഇംപോസിഷനും അടക്കമുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനായി അവംലബിച്ചത്. തലയോട്ടിയും ശരീരാവശിഷ്ടങ്ങളും വിചാരണ സമയത്ത് തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Share.

About Author

Comments are closed.