പ്രമുഖ സംഗീതജ്ഞന് എം.എസ്.വിശ്വാനാഥന് അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ നാലരയ്ക്ക് ചെന്നൈയിലായിരുന്നു അന്ത്യം. 50 വര്‍ഷം നീണ്ട സംഗീതസപര്യയില്‍ വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീതം നല്കി. ലളിതസംഗീതത്തിന്റെ രാജാവ് എന്ന അര്‍ഥത്തില്‍ മെല്ലിസൈ മന്നന് എന്നും അറിയപ്പെടുന്നു.
മലയാളത്തില്‍ ഉള്‍പ്പെടെ അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏഴു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. 1928 ജൂണ്‍ 24-നു പാലക്കാട് എലപ്പുള്ളിയിലാണ് ജനനം. 1952-ല്‍ പണം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ സംഗീത ലോകത്തെത്തിയത്.
നാളെ വൈകിട്ട് ചെന്നൈയിലാണ് സംസ്കാരം. എം.എസ്. വിശ്വനാഥന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എന്‍.ശക്തനും, സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണനും സാംസ്കാരിക മന്ത്രി കെ.സി ജോസഫും അനുശോചനം രേഖപ്പെടുത്തി.