പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്പ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കണമെന്ന് ശുപാര്ശ

0

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കണമെന്ന് ശുപാര്‍ശ. വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് പ്രായപരിധി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിനായി നിയമഭേദഗതി വേണമെന്ന് സമിതി നിര്‍ദേശിച്ചു. പതിനെട്ടു വയസ്സില്‍ താഴെയുള്ളവരെ പ്രായപൂര്‍ത്തിയാകാത്തവരായി കണക്കാക്കുന്നതാണ് നിലവിലെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമവും ലൈംഗിക പീഡന വിരുദ്ധ നിയമവും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനങ്ങളില്‍ നിന്നും വേശ്യാവൃത്തിയില്‍ നിന്നും രക്ഷിക്കുകയായിരുന്നു പ്രായപരിധി പതിനെട്ടു വയസായി ഉയര്‍ത്തിയതിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി ഉയര്‍ന്നു നില്‍ക്കുന്നത് കൗമാരക്കാരിലെ ലൈംഗികതയെ കുറ്റകൃത്യമായി കാണാന്‍ ഇടയാക്കുമെന്നായിരുന്നു ബാലാവകാശ സംഘടനകളുടെ നിലപാട്. നിയമത്തിന്‍റെ ദുരുപയോഗം മൂലം പൊലീസ് സ്റ്റേഷനുകളില്‍ വ്യാജ പരാതികള്‍ ഏറിവരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് പ്രായപരിധി വീണ്ടും പതിനാറു വയസ്സാക്കാന്‍ ഇതേക്കുറിച്ചു പഠിച്ച ഉന്നതതല സമിതി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. ഈമാസം ഇരുപതിനു ആഭ്യന്തര, നിയമ, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ശുപാര്‍ശകള്‍ ചര്‍ച്ചചെയ്യും. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം തടയല്‍ നിയമം, വിവാഹമോചന നിയമം ൡഎന്നിവയില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്

Share.

About Author

Comments are closed.