ഓടപ്പള്ളം പ്രദേശത്ത് ദിവസങ്ങളായി ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്തെ നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ അക്രമിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വനംവകുപ്പ് കൂടുകളും നിരീക്ഷണ കാമറകളും സ്ഥാപിച്ചത്.ഓടപ്പള്ളം കൊട്ടനാട് പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നു രാവിലെയാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓടപ്പള്ളം പ്രദേശത്തെ നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ അക്രമിച്ചിരുന്നു. തുടര്‍ന്നാണ് കൊട്ടനോട് പ്രദേശത്ത് വനംവകുപ്പ് മൂന്ന് കൂടുകളും നിരീക്ഷണ കാമറകളും സ്ഥാപിച്ചത്. കൂട്ടില്‍ കയറിയില്ലെങ്കില്‍ മയക്കുവെടി വച്ച് പിടികൂടാനുള്ള പദ്ധതിയും വനംവകുപ്പ് തയ്യാറാക്കിയിരുന്നു.ഡോക്ടര്‍മാരായ അരുണ്‍ സക്കറിയ, ജിജി പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ നിരീക്ഷിച്ചത്. പതിനഞ്ച് വയസുള്ള ആണ്‍കടുവയാണ്. എളുപ്പത്തില്‍ വളര്‍ത്തു മൃഗങ്ങളെ പിടികൂടാന്‍ കഴിയുന്നതിനാല്‍ കടുവ ജനവാസ കേന്ദ്രം വിട്ട് പോകാന്‍ സാധ്യതയില്ലെന്ന് വനംവകുപ്പ് വിലയിരുത്തി. ഇതിനാലാണ് കൊട്ടനാട് മേഖലയില്‍ കൂടുകള്‍ സ്ഥാപിച്ചത്. പരിക്കുകള്‍ ഇല്ലാത്തതിനാല്‍ കടുവയെ തൃശൂര്‍ മൃഗശാലയിലേയ്ക്ക് കൊണ്ടുപോയി.
ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി
0
Share.