പ്രിയാമണി നാലു വര്ഷമായി പ്രണയത്തിലാണ്

0

പ്രിയാമണി നാലു വര്‍ഷമായി പ്രണയത്തിലാണ് ഉടന്‍ വിവാഹവും ഉണ്ടാകും എല്ലാം തുറന്നുപറഞ്ഞ് ഒടുവില്‍ പ്രിയാമണി. നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായപ്പോളെല്ലാം പ്രണയം തുറന്ന് സമ്മതിക്കാതിരുന്ന നടി ഇപ്പോള്‍ ഔദ്യോഗികമായി പ്രണയം സമ്മതിച്ചിരിക്കുകയാണ്.
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലാണ് പ്രിയാമണി തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്. മുസ്തഫ രാജ് എന്നാണ് കാമുകന്റെ പേരെന്നും,മുസ്തഫ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും നടി മനസ് തുറന്നു.ഇപ്പോള്‍ നാല് വര്‍ഷമായി കടുത്ത പ്രണയത്തിലാണ്. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചു. വിവാഹം ഉടനുണ്ടാകുമെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. പ്രിയയ്‌ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത മുസ്തഫ ഡി ഫോര്‍ ഡാന്‍സിന്റെ ഗ്രാന്റ് ഫിനാലെ വേദിയില്‍ എത്തുമെന്നും പ്രിയാമണി പറഞ്ഞു.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ അംബാസഡറായ പ്രിയാമണി സി.സി.എല്ലിനിടെയാണ് മുസ്തഫയുമായി അടുത്തത്. നേരത്തെയും മുസ്തഫയെ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടതും കൂടുതല്‍ അടുത്തതും സി.സി.എല്‍ വേദിയില്‍ വച്ചാണ്. പ്രിയാമണി തന്നെയാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്.

Share.

About Author

Comments are closed.