യു.എ.ഇയുടെ പുതിയ ബഹിരാകാശ ഗവേഷണകേന്ദ്രമായ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന് പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുമതി നല്കി. സെന്ററിന്റെ ചെയര്‍മാനും ജനറല്‍ സൂപ്പര്‍ വൈസറുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നിയമിച്ചു.യു.എ.ഇയുടെ ചൊവ്വാ പര്യവേഷണ ദൗത്യത്തിനും ബഹിരാകാശ, ഉപഗ്രഹ ഗവേഷണങ്ങള്‍ക്കും ഏറെ കരുത്ത് പകരുന്നതാണ് പുതിയ ഗവേഷണകേന്ദ്രം. രാജ്യാന്തര തലത്തില്‍ ബഹിരാകാശ ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കു്നന മറ്റു സ്ഥാപനങ്ങളുമായി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഗവേഷണത്തിനും പഠനത്തിനുമുള്ള സാന്പത്തികസഹായവും സെന്റര്‍ നല്‍കും. ഉപഗ്രഹങ്ങള്‍, ബഹിരാകാശ ഗവേഷണം തുടങ്ങിയ രംഗങ്ങളിലെ നൂതന അറിവുകള്‍ സെന്റര്‍ പങ്കുവയ്ക്കും. ഉപഗ്രഹ പദ്ധതികളില്‍ നിക്ഷേപം നടത്താനും സെന്ററിന് അനുമതിയുണ്ട്. എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയെ പുതിയ സ്പേസ് സെന്ററില്‍ ലയിപ്പിക്കുകയും ചെയ്തു.
യു.എ.ഇയുടെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന് അനുമതി
0
Share.