ദുബായ് ക്രീക്കിലുണ്ടായ അഗ്നിബാധയില്‍ രണ്ടു ചരക്കു ബോട്ടുകള്‍ കത്തിനശിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ദുബായില്‍നിന്ന് ഇറാനിലേക്ക് ചരക്കുമായി പോകാനിരുന്ന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഒരു ബോട്ടില്‍നിന്ന് പടര്‍ന്ന തീ തൊട്ടടുത്ത ബോട്ടിലേക്കും പിന്നീട് കരയില്‍ കൂട്ടിയിട്ടിരുന്ന സാധനങ്ങളിലേക്ക് പടരുകയായിരുന്നു. ഭക്ഷണ സാധനങ്ങളും വീട്ടുപകരണങ്ങളുമാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്. തീ പെട്ടെന്ന് ആളിപ്പടര്‍ന്നതോടെ തൊഴിലാളികള്‍ വെള്ളത്തിലേക്കും മറ്റും ചാടി രക്ഷപ്പെട്ടു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍ മൂലം കൂടുതല്‍ ബോട്ടിലേക്ക് തീ പടരുന്നത് തടയാനായി. പ്രദേശമാകെ കറുത്ത പുകമൂടിക്കെട്ടി. ദൂരദിക്കുകളില്‍നിന്നുവരെ തീനാളങ്ങള്‍ കാണാമായിരുന്നു. ഇന്ധനടാങ്കുകളിലേക്കു തീവ്യാപിച്ചതോടെ ബോട്ടുകള്‍ അഗ്നിഗോളമായി. അല്‍റാസ്, കരാമ, റാഷിദിയ, പോര്‍ട്ട് സഈദ് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനയുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.
ദുബായ് അഗ്നിബാധയില്‍ രണ്ടു ചരക്കു ബോട്ടുകള്‍ കത്തിനശിച്ചു
0
Share.