കുവൈത്തിലേക്ക് വീസ അനുവദിച്ചാൽ ഒരുമാസത്തിനകം രാജ്യത്ത് പ്രവേശിച്ചിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയത്തിലെ സെക്യൂരി മീഡിയാ റിലേഷൻസ് വിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു. നിലവിൽ മൂന്നുമാസത്തിനം കുവൈത്തിൽ പ്രവേശിച്ചാൽ മതിയെന്നാണ് നിയമം. പുതിയ വ്യവസ്ഥ തൊഴിൽ വീസ ലഭിച്ചു കുവൈത്തിൽ എത്തുന്നവർക്ക് വലിയ പ്രയാസം ഉളവാക്കും.തൊഴിൽ വീസ ലഭിച്ചാൽ അവരവരുടെ രാജ്യത്തുനിന്ന് ആരോഗ്യക്ഷമതാ പരിശോധന ഉൾപ്പെടെ സമ്പാദിച്ചാണ് കുവൈത്തിലേക്ക് വരേണ്ടത്. സാധാരണഗതിൽ അതിനുമാത്രം ഒരുമാസത്തിലേറെ സമയം എടുക്കാറുണ്ട്. ഒരുമാസത്തിനകം കുവൈത്തിൽ പ്രവേശിച്ചില്ലെങ്കിൽ വീസ റദ്ദായതായി കണക്കാക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.വീസാ ഫീസ് ഉൾപ്പെടെ വർധിപ്പിക്കാനുള്ള ആലോചന ശക്തമായിരിക്കെയാണ് വീസ ലഭിച്ചാൽ കുവൈത്തിൽ പ്രവേശിക്കുന്നതിനുള്ള സമയപരിധി ചുരുക്കാനുമുള്ള തീരുമാനം. സന്ദർശക വീസയിൽ കുവൈത്തിൽ കഴിയുന്നതിനുള്ള കാലാവധി ചുരുക്കാൻ അടുത്തിടെ തീരുമാനമുണ്ടായിരുന്നു. മൂന്നുമാസത്തേക്ക് നൽകിയിരുന്ന കുടുംബ സന്ദർശക വീസ ഇപ്പോൾ ഒരുമാസത്തേക്കാണ് നൽകുന്നത്.
കുവൈത്ത് വീസ ലഭിച്ചാൽ1 മാസത്തിനകം രാജ്യത്തു പ്രവേശിച്ചിരിക്കണം
0
Share.