പ്രതിവര്ഷ ശമ്പള വര്ധന 50 ദിനാറില് കൂടാന് പാടില്ലെന്ന് കുവൈത്തില് ആഭ്യന്തര മന്ത്രാലയം

0

കുവൈത്തില്‍ സാധാരണ ജോലിയില്‍ പ്രതിവര്‍ഷ ശമ്പള വര്‍ധന 50 ദിനാറില്‍ കൂടാന്‍ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. അതേസമയം ഉന്നത യോഗ്യതയുള്ളവരും ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്യുന്നവരുമായവര്‍ക്ക് ശമ്പള വര്‍ധന തുകയ്ക്ക് പരിധിയില്ല. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള എളുപ്പ വഴികള്‍ തടയുകയാണ് ശന്പള വര്‍ധനയ്ക്ക് നിയന്ത്രണം ഏര്‍പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമൂഹിക -തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം പരിഗണിച്ചാണ് ഈ തീരുമാനം. വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ കുറഞ്ഞ ശന്പളം 600 ദിനാര്‍ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. കുറഞ്ഞ ശന്പളക്കാരായ പലര്‍ക്കും ഈ വ്യവസ്ഥ പാലിച്ചുവെന്നു വരുത്താന്‍ കന്പനികള്‍ 600 ദിനാറിനു മീതെ ശന്പളം രേഖപ്പെടുത്തി നല്‍കുന്ന പ്രവണത നിലവിലുണ്ട്. 150 ദിനാര്‍ ശന്പളക്കാരന്‍ വരെ അതേ ജോലിയില്‍ അടുത്ത വര്‍ഷം 650 ദിനാര്‍ ശന്പളക്കാരനായി മാറുന്ന പ്രവണതയാണ് കണ്ടുവരുന്നത്. രേഖയില്‍ മാത്രമുള്ള ഈ ശന്പള വര്‍ധന ഡ്രൈവിങ് ലൈസന്‍സ് സന്പാദിക്കാനുള്ള എളുപ്പവഴിയാണെന്നും വ്യക്തമാകുന്നു. എന്നാല്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്യുന്നവരുടെ സര്‍ടിഫിക്കറ്റുകളും പ്രവൃത്തി പരിചയവും പരിശോധിച്ചാകും ശന്പള വര്‍ധന നടപ്പാക്കുക. നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുമെന്നതാണ് പിആര്‍ഒമാരുടെ സൗകര്യം. അതിനാല്‍ പല സ്ഥാപനങ്ങളും ആവശ്യത്തിലേറെ പേരെ പിആര്‍ഒമാരെ നിയമിച്ച് അതുവഴി ലൈസന്‍സ് സന്പാദിക്കുന്നു. ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് 100 പേര്‍ക്ക് ഒരു പിആര്‍ഒ എന്ന നിയന്ത്രണം കൊണ്ടുവന്നത്. 25ല്‍ കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മന്‍ദൂബ് തസ്തിക അനുവദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

Share.

About Author

Comments are closed.