കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ പതിനേഴ് മരണം. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഏറ്റവുംമധികം മഴ പെയ്തത്. ശക്തമായ മഴയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കി. രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.ഉത്തരേന്ത്യയില്‍ ജനജീവിതം ദുസഹമാക്കി ശക്തമായ മഴ. രാജസ്ഥാനില്‍ 10 പേരും മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചലില്‍ ഹിമാചല്‍പ്രദേശ്. ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 5 പേരും മരിച്ചു. ജമ്മുകാശ്മീരിലെ ആരുഗ്രാമത്തില് ഉണ്ടായ മേഘ സ്ഫോടനത്തില്‍ ഒരു കുടുബത്തില്‍ പെട്ട രണ്ട് കുട്ടികള്‍ മരിച്ചു, രണ്ട് പേരെ കാണാതായി. മഴ ശക്തമായതോടെ അമര്‍നാഥ് തീര്‍ത്ഥ യാത്ര നിര്‍ത്തിവച്ചതായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു. മണ്ണിടിച്ചലിനെ തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയ പാത താല്‍ക്കാലികമായി അടച്ചു. അപ്രതീക്ഷിതമായി ശക്തമായ മഴയെത്തിയതോടെ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരും ദുരിതത്തിലായി. പാടങ്ങളില്‍ വെള്ളം കയറി കൃഷി നാശത്തിന്റെ വക്കിലാണ്. . കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഡല്‍ഹിയിലെ പലഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. 147.8 മില്ലി മീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ ഇതുവരെ ലഭിച്ചത്. മഴ ലഭിച്ചതോടെ ഉത്തരേന്ത്യയിലെ കനത്ത ചൂടിന് ശമനം വന്നു. 26 ഡിഗ്രി യായിരുന്നു ഡല്‍ഹിയിലെ ഏറ്റവും കൂടിയ താപനില. 16 വര്‍ഷത്തിന് ശേഷമാണ് ജൂലൈ മാസത്തില്‍ താപനില ഇത്രയും താഴുന്നത്.
ഉത്തരേന്ത്യയില്‍ കനത്ത മഴ
0
Share.