തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് അനുവദിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. നേരത്തേ ഇക്കാര്യം സംബന്ധിച്ച് സര്‍വ്വകക്ഷി യോഗത്തില്‍ ഉണ്ടായ ധാരണപ്രകാരമാണ് മന്ത്രിസഭയുടെ തീരുമാനം.സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും പ്രവാസികള്‍ക്ക് വോട്ടവകാശം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ വോട്ടെടുപ്പ് ഏങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ട് അനുവദിക്കാന്‍ കേരളം ശുപാര്‍ശ ചെയ്യുന്നത്.
പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിന് ശുപാര്‍ശ
0
Share.