വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ അന്തരിച്ചു

0

വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.ഏറെ നാളായി ചികിത്സയിലായിരുന്നു.രണ്ട് ദിവസമായി തീവ്രപരിചണ വിഭാഗത്തിലായിരുന്നു.ന്യുമോണിയ ബാധിക്കുക കൂടി ചെയ്തതോടെ ആരോഗ്യനില വഷളായി.ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.1958 ഡിസംബര്‍ പതിനെട്ടിനായിരുന്നു ഫാബിയെ ബഷീര്‍ ജീവിതസഖിയാക്കിയത്.പെണ്ണുകാണലിന്റെ അന്നു തന്നെ ഫാത്തിമബീവിയെ ബഷീര്‍ ഫാബിയാക്കി.പിന്നെ എടിയായി.വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മഹാസാഹിത്യകാരന്‍ ഫാബിയുടെ റ്റാറ്റയായി.ജീവിതത്തെ അതിന്റെ സര്‍വ്വതലത്തിലും സാഹിത്യത്തിലേക്ക് ആവാഹിച്ച സാഹിത്യകാരനൊപ്പം നാല്പത് വര്‍ഷത്തെ ദാമ്പത്യം.

Share.

About Author

Comments are closed.