നഗരസഭ നാല് പെണ്കുട്ടികളുടെ വിവാഹം നടത്തി

0

നഗരസഭ ചൊവ്വാഴ്ച നേതൃത്വം നല്‍കി.നിര്‍ധനകുടുംബങ്ങളിലെ നാല് പെണ്‍കുട്ടികളുടെ വിവാഹം കോര്‍പ്പറേഷന്‍ നടത്തിക്കൊടുത്തു.ഓരോരുത്തര്‍ക്കും രണ്ട് ലക്ഷം രൂപയും അഞ്ച് പവന്റെ ആഭരണവും നല്‍കുകയും ചെയ്തു. ശ്രീലേഖ-ഷാജി, പ്രിയ-അനി, എല്‍.കാര്‍ത്തിക-ആര്‍.ഹരികുമാര്‍, സുനിത-അജയ്കുമാര്‍ എന്നിവരാണ് വിവാഹിതരായത്.കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ് പെണ്‍കുട്ടികളുടെ ജീവിതപശ്ചാത്തലം നേരിട്ട് മനസ്സിലാക്കി പദ്ധതിയിലുള്‍പ്പെടുത്തിയത്.സാമ്പത്തിക പരാധീനതയില്‍പ്പെട്ട് വിവാഹം അനിശ്ചിതമായി നീണ്ടവര്‍ ഇക്കൂട്ടത്തിലുണ്ട്. സാമൂഹികപ്രതിബദ്ധതയുടെ അപൂര്‍വ കൂട്ടായ്മയെയാണ് ചൊവ്വാഴ്ചത്തെ വിവാഹത്തിലൂടെ തലസ്ഥാനവാസികള്‍ കണ്ടത്.മംഗല്യസഹായ പദ്ധതിക്കായി എല്ലാ കുടുംബശ്രീയംഗങ്ങളും 50 രൂപ വീതം സംഭാവന നല്‍കിയിരുന്നു. ഈ തുകയില്‍നിന്നുതന്നെ 10,68,000 രൂപ കണ്ടെത്തി. ഈ തുകയില്‍നിന്നാണ് ഓരോരുത്തര്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ കഴിഞ്ഞത്. പിന്നീടുള്ള െചലവ് കോര്‍പ്പറേഷന്‍ നേരിട്ട് കണ്ടെത്തുകയായിരുന്നു.സ്‌പോണ്‍സര്‍മാര്‍, ആഭരണസ്ഥാപന ഉടമകള്‍, തുണിക്കടകള്‍ തുടങ്ങി എല്ലാവരും ഇതില്‍ ഭാഗഭാക്കായി.കല്യാണമണ്ഡപത്തിന്റെ വാടകയും സൗജന്യമായി.ഇപ്പോഴാണ്.മാറുന്ന ലോകക്രമത്തില്‍ ദാരിദ്ര്യത്തിന്റെ കാഠിന്യമേറുന്നുവെന്നതിന്റെ സൂചനയായിരുന്നു കോര്‍പ്പറേഷന് ലഭിച്ച അപേക്ഷകള്‍. മേയര്‍ ചന്ദ്രികയാണ് പെണ്‍കുട്ടികളുടെ കൈപിടിച്ച് കൊടുത്തത്. മങ്ങോട്ടുകോണം ലക്ഷംവീട് കോളനിയില്‍ വിജയമ്മയുടെയും പരേതനായ ശശിധരന്റെയും മകളാണ് ശ്രീലേഖ. കവടിയാര്‍ മാത്രവിള കുളത്തിന്‍കര വീട്ടില്‍ ഗിരീഷിന്റെയും പ്രഭയുടെയും മകളാണ് പ്രിയ. പൂജപ്പുര ടി.സി. 19/1897/3ല്‍ ശാന്തഭവനില്‍ തുളസീധരന്‍നായരുടെയും പി.ലതയുടെയും മകളാണ് എല്‍.കാര്‍ത്തിക. തിരുവല്ലം പുഞ്ചക്കരി മുട്ടളക്കുഴി ടി.സി.65/1221 മണിയന്‍ ആശാരിയുടെയും രത്തിനത്തിന്റെയും മകളാണ് സുനിത.മന്ത്രി എം.കെ.മുനീര്‍, വി.ശിവന്‍കുട്ടി എം.എല്‍.എ., ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ള പ്രമുഖര്‍, കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അനന്തപുരി ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.