ഇഷ്ടമില്ലാത്തവരെയും സംശയാലുക്കളെയും വെറുതെവിടില്ല. ആരെയും വിശ്വസിക്കില്ല. ഇതൊക്കെയാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വിശേഷണമെങ്കിലും കിമ്മിനും ഇനി പേടിക്കാതെ തരമില്ല. കാരണം ചൈനയില്‍ മറ്റൊരു ‘കിം ജോങ്’ ഉണ്ടായിരിക്കുന്നു. യഥാര്‍ഥ കിം ഇതുകണ്ട് ഞെട്ടാതിരിക്കില്ല. ചൈനയിലെ കിം കൊറിയയിലെത്തിയാല് ഇനി ഒറിജിനല്‍ ആരെന്നു കണ്ടെത്താന്‍ ഏറെ പണിപ്പെടേണ്ടിവരും.വളരെ ശാന്തസ്വഭാവമുള്ളയാളാണ് ചൈനക്കാരന് വാങ് ലീ.പക്ഷേ, കിറുക്കനൊന്നുമല്ല. വാങ് ലീയ്ക്ക് കിമ്മിന്റെ മുഖം പണ്ടേ ഇഷ്ടമാണ്.കിമ്മിന്റെ രൂപം പറഞ്ഞുകൊടുത്ത് വാങ് ലീ പ്ലാസ്റ്റിക് സര്‍ജറി നടത്തിയപ്പോള്‍ സാക്ഷാല്‍ കൊറിയന്‍ കിം ജോങ്ങിനെപ്പോലെതന്നെയായി. എന്തിന്, മുപ്പത്തിരണ്ടുകാരനായ വാങ് ചാരനിറത്തിലുള്ള സ്യൂട്ട്കൂടി ധരിച്ചതോടെ സാക്ഷാല്‍ കിം തന്നെയല്ലെന്ന് ആരും പറയില്ല. ചൈനയിലെ നാഞ്ചിങ്ങിലെ നടിയും മറ്റൊരു പ്ലാസ്റ്റിക് സര്‍ജറി പ്രേമിയുമായ ലിയുസിക്സുവാനുമൊത്ത് റോഡിലൂടെ നടന്നുവന്ന വാങ്ങിനെ കണ്ടപ്പോള്‍ ചാനലുകളും മാധ്യമങ്ങളും ക്യാമറാമാന്മാരും വളഞ്ഞു. കിമ്മിനെപ്പോലെതന്നെ ആംഗ്യങ്ങള്കാട്ടിയ വാങ് ലീ പത്രങ്ങള്‍ക്കു ചിത്രമെടുക്കാന്‍ നന്നായി പോസ് ചെയ്യുകയുംചെയ്തു.
തന്നെ വകവരുത്താന്‍ ശത്രുക്കള്‍ പച്ചക്കറിക്കുള്ളില്പ്പോലും വിഷം കലര്ത്തിവിടാമെന്നു സംശയിച്ച് സ്വന്തം തോട്ടത്തില്‍ ഒട്ടേറെ പരീക്ഷണംനടത്തിമാത്രം പച്ചക്കറി ഉപയോഗിക്കുന്ന ശീലമാണ് ഏറ്റവുമൊടുവില്‍ ഉത്തരകൊറിയന്‍ കിമ്മിന്റേതായി പുറത്തുവന്ന കഥ. ചൈനയിലെ കിമ്മിനെ ആളയച്ചുവരുത്തി ‘ശരിയാക്കാനും’ മടിക്കാത്ത പുള്ളിയാണ് സാക്ഷാല്‍ കിം.അങ്ങനെയെങ്കില്‍ വാങ്ങിന്റെ കാര്യം കട്ടപ്പൊകയാവുമോ?
കിം ജോങ്ങിന് െചെനയില്‍ അപരന്
0
Share.