ഗ്രീസിലെ ബാങ്കുകള് വ്യാഴാഴ്ച തുറക്കും

0

കടപ്രതിസന്ധി സംബന്ധിച്ച് ധാരണയായെങ്കിലും ഗ്രീസുകാര്‍ ബാങ്കിടപാടുകള്‍ക്ക് ഇനിയും കാത്തിരിക്കണം.ജൂണ്‍ 29-ന് അടച്ച ബാങ്കുകള്‍ വ്യാഴാഴ്ചയേ തുറക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യം നേരിട്ട കടപ്രതിസന്ധി പരിഹരിക്കാന്‍ യൂറോ മേഖലയിലെ 28 രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ ബ്രസ്സല്‍സില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കഴിഞ്ഞദിവസം തീരുമാനമായത്. ഗ്രീസിന് പുതിയ വായ്പനല്‍കാന്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനം വന്നത്.ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഭരണസമിതിയും ചര്‍ച്ചനടത്തി.അടുത്ത മൂന്നുവര്‍ഷത്തേക്ക് ഗ്രീസിന് ഉപാധികളോടെ 9600 കോടി ഡോളര്‍ വായ്പനല്‍കാനാണ് കഴിഞ്ഞദിവസം തീരുമാനമായിരുന്നത്.എന്നാല്‍, ഗ്രീസിന് സഹായം നല്‍കുന്നത് സംബന്ധിച്ച് യൂറോമേഖലയിലെ പല രാഷ്ട്രങ്ങള്‍ക്കും പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്.ജര്‍മന്‍ പാര്‍ലമെന്റ്് ഇതിനായി വെള്ളിയാഴ്ച യോഗം ചേരാനിരിക്കയാണ്.
അതിനിടെ തുടര്‍ച്ചയായ രണ്ടാംമാസവും വായ്പാ തിരിച്ചടവ് മുടക്കിയതിനാല്‍ ഗ്രീസിന്റെ കടം 400കോടി ഡോളറായി വര്‍ധിച്ചതായി ഐ.എം.എഫ്.അറിയിച്ചു.

Share.

About Author

Comments are closed.