സില്വര് ലൈന് ജറ്റ് ഓടിത്തുടങ്ങി

0

വൈഫൈ സംവിധാനവുമായി കെ.എസ്.ആര്‍.ടി.സിയുടെ സില്‍വര്‍ ലൈന്‍ ജറ്റ് സര്‍വീസിന് തുടക്കമായി.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കന്നിയാത്ര ഫ്ലൂഗ് ഓഫ് ചെയ്തത്.തിരുവനന്തപുരം പാലക്കാട് സര്‍വീസിനാണ് ബുധനാഴ്ച ഓടിത്തുടങ്ങിയത്. തിരുവനന്തപുരം -കാസര്‍കോട്, തിരുവനന്തപുരം-പാലക്കാട്, കോട്ടയം- തിരുവനന്തപുരം, തിരുവനന്തപുരം- എറണാകുളം – കോട്ടയം ( സര്‍ക്കുലര്‍ സര്‍വീസ് ) എന്നീ റൂട്ടുകളിലാണ് സര്‍വീസ് രണ്ടാം ഘട്ടമായി തിരുവനന്തപുരം കാസര്‍കോട് ബസും സര്‍വീസ് നടത്തും. വൈകീട്ട് ഏഴിന് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ബസ് പിന്നേറ്റുരാവിലെ ഏഴരയ്ക്ക് കാസര്‍കോട് എത്തും. എട്ടുസ്‌റ്റോപ്പുകളുള്ള സര്‍വീസിന് മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിലും (കോട്ടയ്ക്കല്‍ ) മാഹിയിലും റിക്വസ്റ്റ് സ്‌റ്റോപ്പുകളും ഉണ്ടാകും. ടിക്കറ്റ് നിരക്ക് സൂപ്പര്‍ ഡീലക്‌സിനെക്കാള്‍ കൂടുതലായിരിക്കും.കിലോമീറ്ററിന് 1.10 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.ഹൈടെക് ബസ് ഫെയര്‍‌സ്റ്റേജിന്റെ പരിധിയിലാണ് ലൈറ്റ്‌നിങ് എക്‌സ്പ്രസ് വരുക. ഓരോജില്ലയിലും ഒന്നോരണ്ടോ സ്റ്റോപ്പുകള്‍മാത്രമേ ഉണ്ടാകൂ.അതുകൊണ്ട് ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും.80 കിലോമീറ്ററാണ് പരമാവധിവേഗത.സൂപ്പര്‍ ഡീലക്‌സിലേതുപോലെ സെമി സ്ലീപ്പര്‍ പുഷ്ബാക്ക് സീറ്റുകളുണ്ടാകും. തിരുവനന്തപുരം പാലക്കാട് സര്‍വീസിന്റെ സമയവും നിരക്കും. തിരുവനന്തപുരം : രാവിലെ ആറുമണിക്ക് പുറപ്പെടും. കൊല്ലം : 7.20, ആലപ്പുഴ : 8.55, വൈറ്റില : 10.00, തൃശ്ശൂര്‍ : 12.00 പാലക്കാട് : 1.20.പാലക്കാട് : വൈകീട്ട് 5.30ന് പുറപ്പെടും, തൃശ്ശൂര്‍ : 6.45, വൈറ്റില 8.20, ആലപ്പുഴ (10.00), കൊല്ലം (11.35) തിരുവനന്തപുരം (രാത്രി 12.50) തിരുവനന്തപുരം കാസര്‍ക്കോട് സര്‍വീസിന്റെ സയവും നിരക്കും. തിരുവനന്തപുരം: വൈകീട്ട് ഏഴ് മണി. കൊല്ലം: 8.20 (100രൂപ), ആലപ്പുഴ : 9.55 (190), എറണാകുളം : 11.10 (260), തൃശ്ശൂര്‍ : 12.40 (350), തൃശ്ശൂര്‍ : 12.40. ഇവിടെ അരമണിക്കൂര്‍ വിശ്രമസമയം ഉണ്ട് , വാഹനത്തിന്റെ ഡ്രൈവറും മാറും (350), കോഴിക്കോട് 3.45 (500), കണ്ണൂര്‍ : 5.35 (600), കാസര്‍ക്കോട് : 7.30 (710 രൂപ).

Share.

About Author

Comments are closed.