ഉത്തര്‍പ്രദേശിലെ ബദായൂം ജില്ലയില്‍ കാമുകിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം കാമുകന് ആത്മഹത്യ ചെയ്തു. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കാമുകി ഇപ്പോഴും ചികിത്സിയിലാണ്. കമിതാക്കള്‍ വഴക്കിട്ട ശേഷമാണ് കാമുകിയ്ക്ക് നേരെ കാമുകന് ആക്രമണം നടത്തുകയും ആത്മഹത്യ ചെയ്യുകയും ചെയ്തത്. 28കാരനായ രജ്നീഷ് യാദവാണ് കാമുകിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ കമ്പൗണ്ടറാണ് രജ്നീഷ്. ഇയാളുടെ വീട്ടില്‍ വച്ചാണ് ആസിഡ് ആക്രമണം നടക്കുന്നത്. ഡിഗ്രി വിദ്യാര്‍ഥിനിയാണ് രജ്നീഷിന്റ കാമുകി. ആസിസ് ആക്രമണത്തെത്തുടര്‍ന്ന് 50 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടി.ബറൈലി മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജ്നീഷിനെ തേടിയെത്തിയ പൊലീസാണ് ആത്മഹത്യ ചെയ്ത നിലയില്‍ മൃതദേഹം കണ്ടെക്കുന്നത്. സള്‍ഫേറ്റ് ഗുളികകള്‍ കഴിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകന് ആത്മഹത്യ ചെയ്തു
0
Share.