യു.എ.ഇ യില്‍ സ്വകാര്യ മേഖലയില്‍ രണ്ടു ദിവസവും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസവും പെരുന്നാള്‍ അവധി ദിനമായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ റമദാന് 29 ന് ആരംഭിക്കുന്ന അവധി ശവ്വാല്‍ മൂന്ന് വരെ നീളും. എന്നാല്‍ ശവ്വാല്‍ ഒന്നും രണ്ടും മാത്രമായിരിക്കും സ്വകാര്യ മേഖലയുടെ അവധി ദിനമെന്ന് അധിക്രതര്‍ അറിയിച്ചു. യു.എ.ഇ ഗോള നിരീക്ഷണ വകുപ്പിന്റ് കണക്കു കൂട്ടല്‍ പ്രകാരം വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്നാണ് റിപ്പോര്‍ട്ടുകള്‍. മിക്ക അറബ് രാജ്യങ്ങളിലും ജുലൈ 16 വ്യാഴാഴ്ച മാസപ്പിറവി കാണുവാനുള്ള സാധ്യത കൂടുതലാണെന്ന് ഐകോപ്പ് (ഇസ്ലാമിക് ക്രസെന്റ് ഒബ്സര്‍വേഷന്‍ പ്രൊജക്ട്) മേധാവി മുഹമ്മദ് ഷൗക്കത്ത് ഔദ വ്യക്തമാക്കി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യുട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികള്‍ എന്നിവര്‍ രാജ്യത്തെ മുഴുവന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
യു.എ.ഇയിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
0
Share.