വിമാന നിരക്ക് വര്ദ്ധനവിനു പിന്നില് ട്രാവല് ഏജന്റുമാര്

0

മലയാളികള്‍ ഗള്‍ഫ് പ്രവാസം ആരംഭിച്ചതു മുതല്‍ കേള്‍ക്കുന്നതാണ് വിമാന നിരക്കു വര്‍ദ്ധനവിലെ പ്രവാസി ചൂഷണം. വിവിധ തരത്തിലുള്ള സമരങ്ങള്‍ സംഘടിപ്പിച്ചും പ്രധാനപ്പെട്ട നേതാക്കന്മാരെ ഡല്‍ഹിയില്‍ നേരിട്ട് പോയി കണ്ട് പരാതി ബോധ്യപ്പെടുത്തിയിട്ടും ഇന്നും പരിഹരിക്കപ്പെടാതെ നീളുന്നു പ്രവാസിയുടെ വിമാന നിരക്കു വര്‍ദ്ധനവിലെ പകല്‍ക്കൊള്ള. കോണ്‍ഗ്രസ്സ് ആവട്ടെ ബി.ജെ.പി യാവട്ടെ ഇന്ത്യന്‍ ഭരണ ചക്രം ആരുടെ കൈകളിലെത്തിയാലും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ സീസണ്‍ കൊള്ള ഒരു ശതമാനം പോലും അവസാനിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.വേനല്‍ അവധിയും പെരുന്നാള്‍, ഓണം പോലുള്ള വിശിഷ്ട ദിവസങ്ങളിലും പ്രവാസി നാട്ടിലെത്തണമെങ്കില്‍ വര്‍ഷം മുഴുവന്‍ ജോലി ചെയ്തു സമ്പാദിച്ചതിന്റെ മുഖ്യ പങ്കും വിമാന ടിക്കറ്റിനായി മാറ്റി വെക്കേണ്ടി വരും. രഹസ്യമായും പരസ്യമായും വിമാന കമ്പനികളെ ശപിച്ചും തെറി വിളിച്ചും കൈയ്യിലുള്ള തുകയ്ക്ക് ടിക്കറ്റും കരസ്ഥമാക്കി ജനം നാട്ടിലേക്ക് പറക്കും. ആവശ്യങ്ങള്‍ മാറ്റി നിര്‍ത്താന്‍ നമുക്കാവില്ലല്ലോ. ശരിക്കും വിമാന കമ്പനികള്‍ മാത്രമാണോ സീസണ്‍ നിരക്കു വര്‍ദ്ധനവിനു പിന്നിലെ കഴുകന്മാര്‍?. യഥാര്‍തത്തില്‍ സംഭവിക്കുന്നത് എന്താണ്?. നാട്ടിലേക്ക് പുറപ്പെടാന്‍ തയ്യാറാകുന്ന പ്രവാസി വിമാന കമ്പനികളുടെ സൈറ്റുകളില്‍ തെളിയുന്ന ടിക്കറ്റ് നിരക്ക് കണ്ട് കണ്ണു മഞ്ഞളിച്ച് അടുത്തുള്ള വമ്പന്‍ ട്രാവല്‍ ഏജന്‍സിയിലോട്ട് പോകും.

Share.

About Author

Comments are closed.