ആയുധപ്പന്തയമത്സരത്തിലേക്ക് ഒരു ആണവശക്തികൂടിയെത്തുന്നത് ഇറാന് ആണവക്കരാറിലൂടെ തടയാന്‍ വന്‍ശക്തികള്‍ക്ക് കഴിഞ്ഞപ്പോള്‍ സമ്പദ് വ്യവസ്ഥയെ വരിഞ്ഞുമുറുക്കിയ ഉപരോധത്തില്‍നിന്ന് മോചനം നേടാന്‍ ഇറാനുകഴിഞ്ഞു.
കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:
*ഇറാനിലെ സൈനികകേന്ദ്രങ്ങളിലടക്കമുള്ള എല്ലാ ആണവസൗകര്യങ്ങളിലും യു.എന്‍. പരിശോധകരെ അനുവദിക്കും.എന്നാല്‍, പരിശോധനയ്ക്കുള്ള അപേക്ഷയില്‍ ഇറാന് എതിര്‍പ്പുണ്ടെങ്കില്‍ ബഹുരാഷ്ട്ര കമ്മിഷന് തീരുമാനമെടുക്കും. ആണവസമ്പുഷ്ടീകരണശേഷി മൂന്നില്‍രണ്ടായി കുറയ്ക്കും.യുറേനിയം സമ്പുഷ്ടമാക്കുന്നതിനുള്ള ഫോര്‍ദോയിലെ ഭൂഗര്ഭസൗകര്യം ഉപേക്ഷിക്കും.
കുറഞ്ഞതോതില്‍ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരം 300 കിലോയായി കുറയ്ക്കും.96 ശതമാനം കുറവാണ് വരുത്തുന്നത്. അറാഖിലെ ഖനജല റിയാക്ടറിന്റെ കേന്ദ്രഭാഗം നീക്കും.ഇത് കൂടുതല്‍ പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാന്‍ കഴിയാത്തവിധം പുനര്രൂപകല്പന ചെയ്യും. ഇറാന് ആണവപദ്ധതി പരിമിതപ്പെടുത്തിയതായി ഐ.എ.ഇ.എ.യ്ക്ക് ബോധ്യമായാല്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം നീക്കും. എണ്ണ, വാതക വ്യാപാരം, സാമ്പത്തികകൈമാറ്റം, വ്യോമ, കപ്പല്‍ ഗതാഗതം എന്നിവയ്ക്കുമേലുള്ള ഉപരോധം നീക്കും.മരവിപ്പിച്ച ഇറാന്റെ ശതകോടി ഡോളറുകളുടെ ആസ്തി വിട്ടുകൊടുക്കും. ഇറാന് വ്യവസ്ഥകള്‍ ലംഘിച്ചതായി തര്‍ക്കമുയര്‍ന്നാല്‍ സംയുക്ത കമ്മിഷന് 30 ദിവസത്തിനകം പരിഹരിക്കും.ശ്രമം പരാജയപ്പെട്ടാല്‍ യു.എന്‍.സുരക്ഷാകൗണ്‍സിലിന് കൈമാറും.കരാര്‍ ലംഘിച്ചാല്‍ 65 ദിവസത്തിനകം ഉപരോധം പുനഃസ്ഥാപിക്കും. പരമ്പരാഗത ആയുധങ്ങളുടെ വ്യാപാരത്തിനുള്ള നിയന്ത്രണം അഞ്ചുവര്‍ഷവും ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയ്ക്കുള്ള നിയന്ത്രണം എട്ടുവര്‍ഷവും തുടരും.
കരാര്‍ ലംഘിച്ചാല്‍ 65 ദിവസത്തിനകം ഇറാന് ഉപരോധം
0
Share.