വട്ടിയൂര്‍കാവ് വയലിക്കടയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഗണ്മാന് ആയിരിക്കെ 2002 ല്‍ ഭാര്യ നസീമയുടെ പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍, 2012 ല്‍ അരശുംമൂട് തളിയില്‍ ശ്രീ ഭദ്രകാളി ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ നെടുങ്ങാട് അശോകന് മാനേജരായി ഗോഡ് വിന് പബ്ലിക് സ്കൂള്‍ എന്ന നാമധേയത്തില്‍ സ്കൂള്‍ നടത്തുന്നതിനായി കെട്ടിട ഉടമസ്ഥന് അബ്ദുള്‍ ഹാഷിം പ്രതിമാസം 3000 രൂപ വാടക ക്കരാറില്‍ സ്ഥലവും കെട്ടിടവും നല്കി.
കരാറില്‍ പറഞ്ഞ സര്‍വ്വേ നന്പര് വ്യാജവും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഭീമമായ തുക വായ്പ എടുത്ത് ബാങ്കിന്റെ റിക്കവറി വിഭാഗം വസ്തു ടേക്ക് ഓവര്‍ ചെയ്തു. വസ്തുത അറിഞ്ഞ് ബാങ്കിനെ സമീപിച്ചപ്പോള്‍ ആണ് വ്യാജകരാര്‍ ആണെന്ന് ബോധ്യപ്പെട്ടത്. സ്കൂള്‍ ഇരിക്കുന്ന കെട്ടിടവും സ്ഥലവും കാലാവധിക്ക് മുന്‍പ് ഒഴിയണമെന്ന അബ്ദൂള് ഹാഷിമിന്റെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് 2002 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ പൂട്ടിയ്ക്കുന്നതിന് അബ്ദുല്‍ ഹാഷിമിന്റെ സുഹൃത്തിനെക്കൊണ്ട് പരാതി നല്‍കുകയും ഡി.പി.ഐ. സ്കൂള്‍ അടച്ചു പൂട്ടുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
മാനേജ്മെന്റിന്റെ വിശദീകരണവും രേഖകള്‍ പരിശോധിക്കുന്നതിനും ഡിപിഐ തയ്യാറായില്ല. യൂറിനല്‍- ടോയ് ലറ്റ് നിയമാനുസൃതം ആവശ്യമുള്ളവ ഇപ്പോള്‍ നിലവിലുണ്ട്. പ്ലസ് ടൂ ക്ലാസുകള്‍, ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്‍ മധ്യഭാരത് ഗ്വാളിയാറിന്റെ അഫിലിയേഷനോടു കൂടി പ്രവര്‍ത്തിച്ചു വരുന്നു.
വിദ്യാഭ്യാസ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് പ്രസ്തുത സ്കൂള്‍ തുറക്കുന്നതിന് തടസ്സപ്പെടുത്തി അബ്ദുള്‍ ഹാഷിം ശ്രമിച്ചു വരുന്നു. എന്‍സിഇആര്‍ടി സിലബസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലളിതമായ ഫീസില്‍ പഠിപ്പിക്കുന്ന ഈ സ്ഥാപനത്തിലെ കുട്ടികള്‍ക്ക് മറ്റൊരു സ്ഥാപനത്തില്‍ പഠിക്കാന്‍ സാന്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ കുട്ടികള്‍ തുടര്‍പഠനം അസാധ്യമായിരിക്കുന്നു. ട്യൂഷനായി ഈ അദ്ധ്യായന വര്‍ഷം പഠനം നടത്തുന്നതിന് പോലീസിനെ ഉപയോഗിച്ച് തടസ്സപ്പെടുത്തുന്നു. വ്യാജ സര്‍വ്വേ നന്പര് സംബന്ധിച്ച് നല്കിയ പരാതി അഭ്യന്തരമന്ത്രിക്ക് അയക്കുകയും മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി സ്ക്വാഡില്‍ ഉണ്ടായിരുന്ന അബ്ദുല്‍ ഹാഷിമിനെ അവിടെ നിന്നും എയര്‍പോര്‍ട്ടിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. വ്യാജ സര്‍വ്വേ നന്പരില് കരാര്‍ എഴുതിയ അബ്ദുള്‍ ഹാഷിമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഐ.ജി യുടെ ഉത്തരവും അന്വേഷണ ഉദ്യോഗസ്ഥര്‍ അബ്ദുല്‍ ഹാഷിമിനു വേണ്ടി മറച്ചുവച്ച് പ്രവര്‍ത്തിക്കുന്നു.
ഗോഡ് വിന് പബ്ലിക് സ്കൂള്‍ തുറക്കണം
0
Share.