സത്യന്‍റേയും പ്രേംനസീറിന്‍റെയും പ്രതിമകള്‍ തലസ്ഥാനത്ത് ഉയരുമോ

0

മലയാള സിനിമയിലെ അനശ്വര നടന്‍മാരായ സത്യന്‍റേയും പ്രേംനസീറിന്‍റേയും പ്രതി മകള്‍ തലസ്ഥാന നഗരിയില്‍ അനാഛാദനം ചെയ്യുമെന്നു പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.  സംഘടനകള്‍ എല്ലാ വര്‍ഷവും ഇവരുടെ പേരില്‍ അവാര്‍ഡുകളും സംഗീതനിശകളും സംഘടിപ്പിക്കുന്നുണ്ട്.  ഈ മണ്‍മറഞ്ഞുപോയ കലാകാരന്മാരെ വരും തലമുറയ്ക്ക് ഇവരുടെ പേരില്‍ ഇവര്‍ നല്‍കിയ സംഭാവനകളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ലൈബ്രറി വേണ്ടതാണ്.  എന്നാല്‍ ഇവയെല്ലാം ഓരോ പ്രാവശ്യത്തേയും പ്രസംഗത്തില്‍ ഒതുക്കുകയാണ് സാംസ്കാരിക കേരളം.  എന്നാല്‍ സത്യന്‍റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ നൂറാം വാര്‍ഷിക ആഘോഷത്തില്‍ ആനാശ്ചാദനം ചെയ്യുമെന്നാണ് പറഞ്ഞത്.  ഈ നടന്‍റെ പ്രതിമയ്ക്കു വേണ്ടി സര്‍ക്കാര്‍ ധനസഹായവും ലഭിച്ചിട്ടുണ്ട്.  എന്നാല്‍ ഈ പ്രതിമ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം.  സത്യന്‍റെ പ്രതിമ നിര്‍മ്മിക്കുന്നത് പ്രശസ്ത ശില്‍പി സിദ്ധനാണ്.  വയലാറിന്‍റേയും, ദേവരാജന്‍ മാസ്റ്ററുടേയും, ഗുരുഗോപിനാഥിന്‍റേയും, ഡോക്ടര്‍ ആര്‍. ശങ്കറിന്‍റെയും പ്രതിമകള്‍ നിര്‍മ്മിച്ചത് ഈ കലാകാരനാണ്.  സത്യന്‍ ലൗവേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിലാണ് പ്രതിമാ നിര്‍മ്മാണം നടത്തുവാന്‍ കേരള ഗവണ്‍മെന്‍റ് ധനസഹായം ലഭിച്ചത്.  എന്നാല്‍ 100 വര്‍ഷം കഴിഞ്ഞിട്ടും ഈ കലാകാരന്‍റെ പ്രതിമ സ്ഥാപിക്കുവാനേ സാധിച്ചിട്ടില്ല.  സാംസ്കാരിക കേരളം കാണിക്കുന്ന പരിതാപകരമായ ഒരവസ്ഥയാണ് സത്യന്‍റെ പ്രതിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു കിടക്കുന്നത്.  മലയാളികളുടെ നിത്യഹരിതനായകന്‍ പ്രേംനസീറിന്‍റെ വെങ്കല പ്രതിമ കോഴിക്കോട് പുരോഗമിക്കുന്നുയെന്നും മാധ്യമവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.  മലയാളികളുടെ അഭിമാനവും ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് നേടിയ പ്രേംനസീറിന്‍റെ വെങ്കല പ്രതിമ നിര്‍മ്മിക്കുന്നത് ഫിലിം ഫ്രിട്ടോണിറ്റി എന്ന സംഘടനയാണ്.  ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ്കുമാറും നടന്‍ സുരേഷ്ഗോപിയുടെ മേല്‍നോട്ടത്തിലാണ് ഈ മണ്‍മറഞ്ഞുപോയ നിത്യഹരിതനായകന്‍റെ പ്രതിമ നിര്‍മ്മിക്കുവാന്‍ ഇറങ്ങിയത്.  ഈ വെങ്കല പ്രതിമയ്ക്ക് 25 ലക്ഷത്തോളം രൂപ ഇവര്‍ ചിലവാക്കി കഴിഞ്ഞു.  എന്നാല്‍ ഇതും ഇരുട്ടിന്‍റെ മറവിലാണ്.  കലാസംസ്കാരത്തിന് പേരുകേട്ട തിരുവനന്തപുരത്താണ് ഈ സംരക്ഷിത സ്മാരകങ്ങള്‍ ഉയരാത്തത്.  മണ്‍മറഞ്ഞു പോകുന്ന സാംസ്കാരിക നായകന്മാരുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന വീഥികളും ശില്പങ്ങളും ഉണ്ട്.  എന്നാല്‍ ഇവ സംരക്ഷിക്കുന്ന കാര്യത്തിലോ പരിപാലനം നടത്തുന്നതിനോ ഗവണ്‍മെന്‍റിനോ സംഘടനകള്‍ക്കോയില്ല.  സാഹിത്യ കലാ സാംസ്കാരിക നായകന്മാര്‍ കേരളത്തിന് മുതല്‍കൂട്ടാണെന്ന് പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ ഒന്നോര്‍ക്കണം വരും തലമുറയ്ക്ക് ഇവര്‍ നല്‍കിയ സംഭാവനകള്‍ ഓര്‍മ്മകളായി അവശേഷിക്കുന്പോഴും ഈ പ്രതിമകളെ ഇരുട്ടില്‍ നിര്‍ത്താതെ വെളിച്ചത്തേക്കു കൊണ്ടുവരണമെന്ന് സാംസ്കാരിക വകുപ്പ് ഓര്‍ക്കുന്നത് നല്ലത്.

റിപ്പോര്‍ട്ട് – വീണ ശശിധരന്‍

Share.

About Author

Comments are closed.