പെണ്‍കുട്ടികള്‍ ട്രയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്ന പൊലീസ് നിഗമനം ശരിവച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണം. ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്നും തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഫൊറന്‍സിക് സര്ജന് അന്വേഷണസംഘത്തിന് നല്കിയ പ്രാഥമിക വിവരങ്ങളില്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വൈകിയതോടെ അന്വേഷണസംഘം ഫൊറന്‍സിക് സര്‍ജന്റെ മൊഴിയെടുത്തു. പൂര്‍ണ റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കാമെന്ന് സര്ജന് അറിയിച്ചതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികളുടെ മരണ കാരണം തിരിച്ചറിഞ്ഞു
0
Share.