പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു സന്ദര്‍ശിക്കാനിരിക്കെ അതിര്‍ത്തിയില്‍ പാക് പ്രകോപനം ശക്തമായി. ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആര്.എസ്.പുര സെക്ടറില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന് നടത്തിയ വെടിവെയ്പ്പില്‍ 3 സ്ത്രീകള്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം അഖ്നൂരിലുണ്ടായ വെടിവെയ്പ്പില്‍ ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ പ്രതിഷേധമറിയിച്ചിട്ടുണ്ട്.സംഭവത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരടക്കം നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജമ്മുവിലെ ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും വെടിവയ്പ്പുണ്ടായി.അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നതായി പാക്കിസ്ഥാന് ആരോപിച്ചു. ഇസ്ലാമാബാദില് ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന് പ്രതിഷേധം അറിയിച്ചത്.
ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
0
Share.