സ്വന്തം പിതാവിന്റെ കൈയും കാലും തല്ലിയൊടിച്ച മകന് അറസ്റ്റില്

0

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് സ്വന്തം പിതാവിന്‍റെ കൈയ്യും കാലും തല്ലിയൊടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍ . ട്രാഫിക് വാര്‍ഡന്‍ പത്മിനിെയ ആക്രമിച്ച കേസിലെ പ്രതി വിനേഷ് വര്‍ഗീസിന്‍റെ സഹോദരന്‍ ഡാള്‍സണാണ് പിതാവിനെതിരെ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ അറസ്റ്റിലായത്. ഡാള്‍സനൊപ്പം പിടിയിലായ ചങ്ങനാശേരിയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തെയും കൊച്ചിയിലെത്തിച്ച് തെളിവെടുത്തു. ‌‌‌കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം എക്സ്പോര്‍ട്ടിങ് സ്ഥാപനം നടത്തുന്ന വര്‍ഗീസിന് ഓഫീസിലെ ജീവനക്കാരിയുമായി അടുപ്പമുണ്ടെന്നാരോപിച്ചാണ് രണ്ടാമത്തെ മകന്‍ ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത്. ശനിയാഴ്ച വൈകിട്ടായിരുന്നുസംഭവം. ഓഫീസിലേക്ക് ഇരച്ചു കയറിയ ക്വട്ടേഷന്‍ സംഘം വര്‍ഗീസിന്‍റെ കൈയ്യും കാലും തല്ലിയൊടിച്ചു. വര്‍ഗീസിന്‍റെ സഹോദരന്‍റെ മകന്‍റെ നിര്‍ദേശപ്രകാരമാണ് ആക്രമിക്കുന്നതെന്ന് ക്വട്ടേഷന്‍ സംഘം വിളിച്ചുപറയുകയും ചെയ്തു. വര്‍ഗീസും ഈ മൊഴിയാണ് പൊലീസിന് നല്‍കിയത്.ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ സംഘത്തെ ചോദ്യം ചെയ്ത പൊലീസിന് ഡാള്‍സനാണ് പ്രതിയെന്ന് തിരിച്ചറിയാന്‍ അധികം സമയം വേണ്ടിവന്നില്ല. ഡാള്‍സനെയും ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാന്നാര്‍ സുധി, ഹരിപ്പാട് സ്വദേശി മമ്മൂട്ടി രതീഷ്, മാന്നാര്‍ സ്വദേശി ശിവജിത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു

Share.

About Author

Comments are closed.