ഇന്റര്‍നെറ്റ് മുഖേനെയുള്ള ഫോണ്‍കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും എന്നാല്‍ ഇന്റര്‍നെറ്റ് സമത്വം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ടെലികോം അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശം.
എ.കെ. ഭാര്ഗവയുടെനേതൃത്വത്തിലുള്ള ആറംഗ ട്രായ് സമിതിയാണ് ഇന്റര്‍നെറ്റ് അവസര സമത്വത്തെക്കുറിച്ച് പഠിച്ച് 24 നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ‘ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്’ പോലുള്ള പദ്ധതികളെ സമിതി എതിര്‍ത്തിട്ടുണ്ട്. മൊബൈല്‍ ഡാറ്റാ ചാര്‍ജ്ജ് ഇല്ലാതെ തന്നെ ചില വെബ്സൈറ്റുകള്‍ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്. സ്കൈപ്പ്, വാട്സ്ആപ്, വൈബര്‍ തുടങ്ങിയ ഇന്റര്‍നെറ്റിലെ സൗജന്യ വോയിസ് കോള്‍ സേവനങ്ങള്‍ക്ക് നിയന്ത്രണമാകാമെങ്കിലും ഓവര്‍ ദി ടോപ്പ് (ഒ.ടി.ടി.) മുഖേനെയുള്ള മെസേജിങ് സംവിധാനങ്ങളെ നിയന്ത്രിക്കരുതെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. വാട്ട്സ്ആപ്പ് പോലുള്ള സര്വീസുകളുപയോഗിച്ചുള്ള അന്താരാഷ്ട്ര കോളുകള്‍ക്ക് ഇളവുകള്‍ അനുവദിക്കാമെങ്കിലും, രാജ്യത്തിനകത്തുള്ള കോളുകള്‍ക്ക് സാധാരണ ടെലികോം സേവനദാതാക്കള്‍ ഈടാക്കുന്ന തുക തന്നെ ഈടാക്കാമെന്ന് ശുപാര്‍ശയില്‍ പറയുന്നു. ഒ.ടി.ടി സേവന ദാതാക്കളെ ടെലികോം റഗുലേറ്ററിയുടെ കീഴില്‍ കൊണ്ടുവരാനും നിര്‍ദ്ദേശമുണ്ട്. സമിതിയുടെ നിര്ദ്ദേശങ്ങളിന്മേല് ആഗസ്ത് 15 വരെ പൊതുജങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
നെറ്റ് സമത്വം അനിവാര്യമെന്ന് ട്രായ് സമിതി
0
Share.