നാഗലാന്ഡില് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ മറ്റൊരു യുവാവിനെയും നാട്ടുകാര്‍ തല്ലിക്കൊന്നു. ദിമാപുര്‍ ജില്ലയിലെ ഖെകിഹോ വില്ലേജിലെ ഹുസൈന് അലിയാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.
ജൂലായ് 11 മുതല്‍ പെണ്‍കുട്ടിയെ കാണാനുണ്ടായിരുന്നില്ല. മൂന്ന് ദിവസത്തെ തിരച്ചിലിനുശേഷം പെണ്‍കുട്ടിയെ ഒരു വീട്ടില്‍ അടച്ചിട്ട നിലിയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഹുസൈനെ ആസ്പത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ല.