വ്യാപം കേസ്: സിബിഐ സുപ്രീം കോടതിയെ സമീപിച്ചു

0

വ്യാപം നിയമനത്തട്ടിപ്പില്‍ അന്വേഷണം പൂര്‍ത്തിയായ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കണമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍. വ്യാപം കേസുകളെല്ലാം ഏറ്റെടുത്താല്‍ നടപടികള്‍ വൈകുമെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ സി.ബി.ഐ. ചൂണ്ടിക്കാട്ടി. 185ല്‍ ഏറെ കേസുകളാണ് പ്രത്യേക സംഘം അന്വേഷിച്ചത്. ഇതെല്ലാം ഏറ്റെടുത്താല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതും പ്രതികള്‍ക്ക് നിയമപ്രകാരം ജാമ്യം ലഭിക്കുന്നതും വൈകുമെന്നാണ് സി.ബി.ഐയുടെ നിലപാട്. അപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

Share.

About Author

Comments are closed.