വിസ്മയം ജനിപ്പിക്കുന്ന മാജിക്കുമായി ഷംസുദ്ദീന്‍

0

 

തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ തെരുവ് മാജിക്കിന്‍റെ വിസ്മയം സൃഷ്ടിച്ചു മാജിക്കിനും ഉപരി നന്മയുടെ സന്ദേശവും കൂടി ഷംസുദ്ദീന്‍ നടത്തിക്കൊണ്ടാണ് ഈ തെരുവോരമാജിക്ക് നടത്തിയത്.  ആയിരകണക്കിന് കലാകാരന്മാരുടേയും പൊതുജനങ്ങളുടെയും മുന്നില്‍ യാതൊരു മറവുമില്ലാതെയാണ് ഈ കലാകാരന്‍ മാജിക് അവതരിപ്പിച്ചത്.  സ്വന്തം മകനും ഈ കലാരൂപം പഠിപ്പിച്ച് അച്ഛനൊപ്പം തെരുവ് മാജിക് നടത്താന്‍ വന്നിരുന്നു.  ഷംസുദ്ദീന്‍റെ മാത്രം ഇന്ദ്രജാലമായ മാംഗോട്രീയും കാണികളെ വിസ്മയിപ്പിച്ചു. ട്രാഫിക് ബോധവത്കരണവും മദ്യപാനത്തിന്‍റെ വിപത്തും കാണികളെ പറഞ്ഞു മനസ്സിലാക്കുകയും രസിപ്പിക്കുകയും ചെയ്തു.  മാനവീയം തെരുവു കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ മാനവീയം സ്ട്രീറ്റ് ഫെസ്റ്റിവെലിലാണ് ഈ തെരുവ് മാജിക് നടന്നത്.  ആറ്റിങ്ങല്‍ വരമൊഴി കൂട്ടത്തിന്‍റെ നാടന്‍ പാട്ടുകളും സംഘഗാനം കവിയരങ്ങ് ഫോട്ടോപ്രദര്‍ശനം, ചിത്രരചന, നാട്ടുകൂട്ടത്തിന്‍റെ നാടകം എന്നിവ തെരുവോര ഉത്സവത്തില്‍ ശ്രദ്ധേയമായി

റിപ്പോര്‍ട്ട് – വീണശശിDSC_0021 copy

Share.

About Author

Comments are closed.