എംവി സ്മൃണിയുടെ രൂപത്തില്‍ വന്നെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു അവര്‍. ദൈവദൂതനായി ആ കപ്പിത്താനും.വിഴിഞ്ഞം പുറംകടലില്‍ മറ്റൊരു കപ്പലിടിച്ചു തകര്‍ന്ന ബോട്ടില്‍ മരണം മുന്നില്‍ കണ്ട് അഞ്ചു ദിവസം കഴിഞ്ഞ മല്‍സ്യത്തൊഴിലാളികള്‍ക്കു രക്ഷകനായതു ലൈബീരിയന്‍ എണ്ണക്കപ്പലിന്റെ പാക് സ്വദേശിയായ ക്യാപ്റ്റന്‍. ഭക്ഷണമുള്‍പ്പെടെ എല്ലാം നല്കി സംരക്ഷിച്ചു കരയിലേക്കു യാത്രയാക്കിയപ്പോള്‍, ക്യാപ്റ്റന്‍ നാലായിരം രൂപ കൂടി നല്കി. പെരുന്നാളിന്റെ പുണ്യം. വിഴിഞ്ഞം കരിമ്പള്ളിക്കര റിനിഹൗസില് ജോയ് ലോപ്പസ് (48), പുതിയതുറ ചെക്കിട്ടവിളാകത്തില്‍ സൂസപാക്യം(58) ,നേമം കാരയ്ക്കാമണ്ഡപം പീറ്റര്‍(62) എന്നിവരാണു രണ്ടാംജന്മം പോലെ തിരിച്ചെത്തിയത്. 12നു വൈകിട്ടാണ് ഇവര്‍ ജോയ് ലോപ്പസിന്റെ ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയത്. വലവീശി കാത്തിരിക്കെ പിറ്റേന്നു പുലര്‍ച്ചെ കൂറ്റന്‍ കപ്പല്‍ ബോട്ടിനെ ഇടിച്ചു മറിച്ചു. തലകീഴായി മറിഞ്ഞു തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചു കിടന്ന അഞ്ചുദിവസം.
സമീപമെത്തിയ കപ്പല്‍ ക്രെയിനില്‍ മൂന്നു പേരെയും കപ്പലിലേക്കു കയറ്റി പ്രാഥമിക ശുശ്രൂഷയും ഭക്ഷണവും വസ്ത്രവുമൊക്കെ നല്കി. തീരസേനയുടെ ചെന്നൈ കേന്ദ്രവുമായുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ സേനയുടെ വിഴിഞ്ഞം സ്റ്റേഷനിലെ സി427 എന്ന പെട്രോള്‍ ബോട്ട് എത്തി ഇവരെ കപ്പലില്‍ നിന്നു കരയിലെത്തിച്ചു.
സഹായിച്ചത് എംവി സ്മൃണി എന്ന കപ്പല്‍ മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി
0
Share.