സോളർകേസിൽ മുഖ്യമന്ത്രിക്കും അടൂര് പ്രകാശിനും നോട്ടീസ്

0

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റവന്യുമന്ത്രി അടൂര്‍പ്രകാശ് എന്നിവരടക്കം സാക്ഷിവിസ്താരത്തിനിടെ ആരോപണ വിധേയരായവര്‍ക്ക് സോളര്‍ അന്വേഷണ കമ്മിഷന്‍ നോട്ടീസ് അയച്ചു . സാക്ഷികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ കമ്മിഷന്‍മുന്പാകെ ഹാജരായി അറിയിക്കാനാണ് നോട്ടീസിലെ നിര്‍ദേശം. കമ്മിഷന്‍ ഒാഫ് എന്‍ക്വയറീസ് ആക്ടിലെ ചട്ടം 8 ബി പ്രകാരമാണ് നോട്ടീസ് സാക്ഷിവിസ്താരത്തിനിടെയുണ്ടായ പരാമര്‍ശങ്ങള്‍ ആരുടെയെങ്കിലും വിശ്വാസ്യതെയും വ്യക്തിത്വത്തെയും ബാധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മറുപടി പറയാനുള്ള അവസരമാണ് ചട്ടം വ്യവസ്ഥ ചെയ്യുന്നത് . ഇതനുസരിച്ച് കമ്മിഷനില്‍ പരാമര്‍ശിക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും മറ്റ് വ്യക്തികള്‍ക്കും കമ്മിഷന്‍ നോട്ടീസ് അയച്ചു . സോളര്‍ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ ശാലുമേനോനും കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Share.

About Author

Comments are closed.